Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ന് ജയിച്ചാൽ ആ ചരിത്രം ഇന്ത്യ ഇന്ന് മാറ്റി എഴുതും; 46 റൺസ് നേടിയാൽ ധോണി രചിക്കുന്നതും പുതു ചരിത്രം; ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ചാം ഏകദിനത്തിനൊരുങ്ങി ഇന്ത്യ

ഇന്ന് ജയിച്ചാൽ ആ ചരിത്രം ഇന്ത്യ ഇന്ന് മാറ്റി എഴുതും; 46 റൺസ് നേടിയാൽ ധോണി രചിക്കുന്നതും പുതു ചരിത്രം; ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ചാം ഏകദിനത്തിനൊരുങ്ങി ഇന്ത്യ

പോർട്ട്എലിസബത്ത്: കഴിഞ്ഞ മത്സരത്തിന്റെ തോൽവി മറന്നാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇന്ന് വിജയിച്ചാൽ പരമ്ബര ഇന്ത്യയ്ക്ക് സ്വന്തമാകുകയും അത് പോലെത്തന്നെ ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്ബര വിജയമെന്ന അപൂർവനേട്ടവും ഇന്ത്യക്ക് സ്വന്തമാവും.

ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. പരമ്ബരയിൽ ഇന്ത്യ 3-1 നു മുന്നിലാണ്. ഇന്ത്യൻ സ്പിന്നർമാരെ തകർത്തായിരുന്നു ദക്ഷിണാഫ്രിക്ക പരമ്ബരയിലെ ആദ്യ വിജയം സ്വന്തമാക്കിയത്.

അഞ്ചാം ഏകദിനത്തിലും മഴസാധ്യതയുണ്ടെന്നാണ് പ്രവചനമുള്ളത്. സെയ്ന്റ് ജോർജസ് പാർക്കിൽ നടന്ന അഞ്ച് മത്സരങ്ങളിലും ഇന്ത്യക്ക് തോറ്റ ചരിത്രമാണ് ഉള്ളത്. ടോസ് ജയിക്കുന്ന ടീം ഫീൽഡിങ് തെരഞ്ഞെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്നത്തെ മത്സരത്തിൽ ധോണിയാണ് ശ്രദ്ധാ കേന്ദ്രം. കാരണം 46 റൺസ് നേടിയാൽ പതിനായിരം ക്ലബിലെത്തുന്ന നാലാമത്തെ താരമാവും ധോണി. മുമ്പ് സച്ചിനും ഗാംഗുലിയും ദ്രാവിഡുമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP