Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലങ്കയ്‌ക്കെതിരേ കളിമറന്ന ബൗളർമാർ തിരിച്ചുവന്നപ്പോൾ ദക്ഷിണാഫ്രിക്കയെ അനായാസം തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമിയിൽ; കോലിയും ധവാനും ഉത്തരവാദിത്വത്തോടെ കളിച്ചപ്പോൾ ജയം 12 ഓവർ ബാക്കി നിൽക്കേ എട്ടു വിക്കറ്റിന്

ലങ്കയ്‌ക്കെതിരേ കളിമറന്ന ബൗളർമാർ തിരിച്ചുവന്നപ്പോൾ ദക്ഷിണാഫ്രിക്കയെ അനായാസം തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമിയിൽ; കോലിയും ധവാനും ഉത്തരവാദിത്വത്തോടെ കളിച്ചപ്പോൾ ജയം 12 ഓവർ ബാക്കി നിൽക്കേ എട്ടു വിക്കറ്റിന്

ഓവൽ: നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എട്ടുവിക്കറ്റിനു തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ കടന്നു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 192 റൺസ് പിന്തുടർന്ന ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 38 ഓവറിൽ വിജയം കണ്ടു. അർധ സെഞ്ചുറികളുമായി നായകൻ വിരാട് കോലിയും ശിഖർ ധവാനുമാണ് ടീമിനെ വിജയത്തിലേക്കു നയിച്ചത്. കോലി 76ഉം ധവാൻ 78ഉം റൺസ് എടുത്തു. 12 റൺസ് എടുത്ത രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്. കോലിയും 23 റൺസുമായി യുവരാജും പുറത്താകാതെ നിന്നു. ലങ്കയ്‌ക്കെതിരായ പരാജയത്തിനു പഴി കേട്ട ബൗളിങ് നിര തന്നെയാണ് ഇന്ന് ഇന്ത്യയുടെ അനായാസ വിജയ വിജയത്തിൽ മുഖ്യ  പങ്കുവഹിച്ചത്.

ചാമ്പ്യൻസ് ട്രോഫിയിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് 192 റൺസ് വിജയലക്ഷ്യം. ഇന്ത്യൻ ബൗളർമാർ ഉത്തരവാദിത്വത്തോടെ പന്തെറിഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 44.3 ഓവറിൽ 191 ന് അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എടുത്തിട്ടുണ്ട്. 12 റൺസ് എടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്. ശിഖർ ധവാനും നായകൻ വിരാട് കോലിയുമാണു ക്രീസിൽ.

ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാന്മാരുടെ ഏറ്റവും മോശപ്പെട്ട സ്‌കോറാണിത്. ഇതാദ്യമായാണ് അവർ ഇവിടെ 200 റൺസിന് മുൻപ് ഓൾഔട്ടാവുന്നത്. മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ച് തുടങ്ങാൻ ശ്രമിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ടീം സ്‌കോർ 23ൽ എത്തി നിൽക്കെ രോഹിത് ശർമയെ മോർക്കൽ ഡി കോക്കിന്റെ കൈയിലെത്തിച്ചു. 20 പന്തിൽ നിന്ന് 12 റൺസാണ് രോഹിത് നേടിയത്.

മികച്ച തുടക്കം ലഭിച്ചശേഷം ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര ദയനീയമായി തകർന്നടിയുന്നതാണ് കെന്നിങ്ടൺ ഓവലിൽ കണ്ടത്. 76 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ക്വിന്റൺ ഡി കോക്കും ഹാഷിം ആംലയും ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയത്. 35 റൺസെടുത്ത ആംല അശ്വിന്റെ പന്തിൽ ധോനി പിടിച്ച് പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ പതനം ആരംഭിച്ചു. സ്‌കോർ 116ൽ എത്തിയപ്പോൾ, 53 റൺസെടുത്ത ഡി കോക്ക് കൂടി വീണതോടെ അവരുടെ ബാറ്റിങ് നിരയുടെ തകർച്ചയുടെ ആക്കം കൂടി.

36 റൺസെടുത്ത ഫാഫ് ഡു പ്ലെസ്സിയും സാമാന്യം ദേദപ്പെട്ട് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും തുടരെ രണ്ടുപേർ റണ്ണൗട്ടായതോടെ അവരുടെ എല്ലാ പ്രതിരോധവും തകർന്നു. 16 റൺസെടുത്ത ഡി വില്ല്യേഴ്‌സും ഒരു റണ്ണെടുത്ത മില്ലറുമാണ് റണ്ണൗട്ടായത്.

പിന്നീട് ചീട്ടുകൊട്ടാരം പോലെ തകരുന്നതിനാണ് ഓവൽ സാക്ഷ്യം വഹിച്ചത്. 20 റൺസെടുത്ത് പുറത്താകാതെ നിന്ന് ജെപി ഡൂംനി ഒഴികെയുള്ളവർക്കൊന്നും രണ്ടക്കം കടക്കാനായില്ല. മില്ലർ (1), മോറിസ് (4), ഫെഹ്ലുക്വായോ (4), റബാഡ (5), മോർക്കൽ (0), ഇമ്രാൻ താഹിർ (1) എന്നിവരാണ് നിസാര സ്‌കോറിന് വിക്കറ്റ് വലിച്ചെറിഞ്ഞത്. മൂന്ന് റണ്ണൗട്ടുകളാണ് ദക്ഷിണാഫ്രിക്കയെ തുലച്ചത്. ഡി വില്ല്യേഴ്‌സ് (16), മില്ലർ (1), ഇമ്രാൻ താഹിർ (1) എന്നിവരാണ് റണ്ണൗട്ടായത്.

രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ഭുവനേശ്വർ കുമാറും ജസ്പ്രീത് ഭൂംറയുമാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ചുനിന്നത്. അശ്വിനും പാണ്ഡ്യയും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പെയ്‌സ് ബൗളർ ഉമേഷ് യാദവിനെ മാറ്റിയാണ് കോലി സ്പിൻ ബൗളർ അശ്വിന് അവസരം നൽകിയത്. ആദ്യ രണ്ടു മത്സരങ്ങളിലും അശ്വിൻ കളിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP