Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ജയം തേടി ഇന്ത്യ ഇന്ന് ലങ്കക്കെതിരെ; ഫോമില്ലായ്മയിൽ രോഹിത് എത്തുമ്പോൾ പ്രതീക്ഷകൾ എല്ലാം ധവാന് മുകളിൽ; ആദ്യ കളിയിലെ തോൽവിക്ക് പകരം വീട്ടാനൊരുങ്ങി ഇന്ത്യ

ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ജയം തേടി ഇന്ത്യ ഇന്ന് ലങ്കക്കെതിരെ; ഫോമില്ലായ്മയിൽ രോഹിത് എത്തുമ്പോൾ പ്രതീക്ഷകൾ എല്ലാം ധവാന് മുകളിൽ; ആദ്യ കളിയിലെ തോൽവിക്ക് പകരം വീട്ടാനൊരുങ്ങി ഇന്ത്യ

കൊളംബോ: ജയത്തോടെ ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ലങ്കക്കെതിരെ ഇറങ്ങും. ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയോട് അഞ്ചുവിക്കറ്റിന് തോറ്റിരുന്നു. ഇതിന് പകരം വീട്ടൽ കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം.

രോഹിത് ശർമ്മയുടെ ഫോമില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്‌നം.ഓപ്പണിങ്ങിലെ പങ്കാളിയായ ശിഖർ ധവാൻ ഉജ്ജ്വലഫോമിൽ തുടരുന്നതാണ് ആശ്വാസം. ശ്രീലങ്കയിൽ ആദ്യ മത്സരത്തിൽ 90, രണ്ടാം മത്സരത്തിൽ 55 എന്നിങ്ങനെയാണ് ധവാന്റെ സ്‌കോർ.

അത് ബൗളിങ്ങിന് നിരയുടെ പരിചയക്കുറവും പ്രതികൂലമാണ്. മുൻ നിരബൗളർമാരില്ലാതെ കളിക്കാനിറങ്ങിയ ഇന്ത്യക്ക് പകരം ബൗളർമാർ മികവ് കാട്ടുന്നില്ല എന്നതാണ് പ്രശ്‌നം.

അതേ സമയം ആദ്യ മത്സരങ്ങളിൽ തിളങ്ങാൻ കഴിയാത്ത റിഷഭ് പന്തിനെ പുറത്തിരുത്തി ലോകഷ് രാഹുലിനെ ഇറക്കി ബാറ്റിങ് കരുത്തുകൂട്ടാൻ സാധ്യതയുണ്ട്. മനീഷ് പാണ്ഡെ സുരേഷ് റെയ്‌ന, ദിനേശ് കാർത്തിക് എന്നിവരും തിളങ്ങേണ്ടതും അത്യാവശ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP