Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളപ്പിറവി നാളിൽ വീണ്ടുമൊരു ക്രിക്കറ്റ് പൂരം; ഇന്ത്യ-വിൻഡീസ് ഏകദിനം കൊച്ചിയിൽ; കലൂർ സ്റ്റേഡിയത്തിൽ മൽസരം നടത്താമെന്ന് കെസിഎ-ജിഡിഡിഎ ധാരണ

കേരളപ്പിറവി നാളിൽ വീണ്ടുമൊരു ക്രിക്കറ്റ് പൂരം; ഇന്ത്യ-വിൻഡീസ് ഏകദിനം കൊച്ചിയിൽ; കലൂർ സ്റ്റേഡിയത്തിൽ മൽസരം നടത്താമെന്ന് കെസിഎ-ജിഡിഡിഎ ധാരണ

മറുനാടൻ മലയാളി ഡസ്‌ക്

കൊച്ചി: ഇന്ത്യ-വെസ്റ്റിൻഡീസ് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നടക്കും. കലൂർ സ്റ്റേഡിയത്തിലായിരിക്കും മൽസരം. കെസിഎയും, സ്‌റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം ധാരണയിലായത്. ഈ വർഷം അവസാനത്തോടെ നടക്കുന്ന ഇന്ത്യ-വിൻഡീസ് പരമ്പരയിലെ അഞ്ചാം ഏകദിന മത്സരത്തിനാണ് കലൂർ സ്റ്റേഡിയം വേദിയാകുന്നത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയവും മത്സരം നടത്താൻ പരിഗണിച്ചിരുന്നു. എന്നാൽ കേരള ക്രിക്കറ്റ് അസോസിയേഷനും സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ.യും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് വേദി കൊച്ചിയാക്കാൻ തീരുമാനമായത്.

മത്സരത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കാമെന്ന് ജിസിഡിഎ ഉറപ്പുനൽകിയിട്ടുണ്ട്. ആകെ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ടിട്വന്റിയുമാണ് വിൻഡീസിന്റെ ഇന്ത്യ പര്യടനത്തിലുള്ളത്. കഴിഞ്ഞ വർഷം നവംബർ ഏഴിന് നടന്ന ഇന്ത്യ-ന്യൂസിലൻഡ് ടിട്വന്റി മത്സരത്തിന് പിന്നാലെയാണ് വീണ്ടും ഒരു അന്താരാഷ്ട്ര മത്സരം കേരളത്തിലെത്തുന്നത്. അന്ന് മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു. കലൂർ ജവഹൽ ലാൽ നെഹ്റു സ്റ്റേഡിയത്തിലേക്ക് നാല് വർഷങ്ങൾക്ക് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം എത്തുന്നത്. 2014-ലാണ് അവസാനമായി ഒരു ഏകദിന മത്സരത്തിന് കൊച്ചി വേദിയായത്. അന്നും ഇന്ത്യയും വിൻഡീസും തമ്മിലായിരുന്നു മത്സരം.

ജിസിഡിഎ സ്‌റ്റേഡിയം വിട്ടുകൊടുക്കാൻ തയ്യാറായതോടെ, അന്താരാഷ്ട്ര മൽസരത്തിന് വേണ്ടി അത് ഒരുക്കിയെടുക്കുക എന്നത് കെസിഎയ്ക്ക് വെല്ലുവിളിയായി മാറി.അണ്ടർ 17 ലോകകപ്പിനായി സ്റ്റേഡിയം ഒരുക്കിയപ്പോൾ വന്ന മാറ്റങ്ങളാണ് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP