Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എവിൻ ലൂയിസിന് സെഞ്ച്വറി; ജോൺസൺ ചാൾസിന് 33 പന്തിൽ 79; അമേരിക്കയിലെ ആദ്യ രാജ്യാന്തര ടി 20യിൽ ഇന്ത്യക്കെതിരെ വിൻഡീസിന് 245 റൺസ്

എവിൻ ലൂയിസിന് സെഞ്ച്വറി; ജോൺസൺ ചാൾസിന് 33 പന്തിൽ 79; അമേരിക്കയിലെ ആദ്യ രാജ്യാന്തര ടി 20യിൽ ഇന്ത്യക്കെതിരെ വിൻഡീസിന് 245 റൺസ്

ലോഡർഹിൽ: അമേരിക്കയിലെ ആദ്യ രാജ്യാന്തര ടി 20 മത്സരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്‌കോർ. ആറിന് 245 റൺസാണ് അവർ അടിച്ചുകൂട്ടിയത്.

48 പന്തിൽ നൂറു തികച്ച എവിൻ ലൂയിസും 33 പന്തിൽ 79 റൺസെടുത്ത ജോൺസൺ ചാൾസുമാണ് ഇന്ത്യയെ തരിപ്പണമാക്കിയത്. ഒൻപത് സിക്‌സും അഞ്ച് ഫോറുകളും ഉൾപ്പെടെയാണ് ഇവിൻ ട്വന്റി-20യിലെ തന്റെ ആദ്യ സെഞ്ചുറി നേടിയത്. 100 റൺസ് നേടിയ ഇവിനെ ജഡേജ പുറത്താക്കി.

ഏഴ് സിക്‌സും ആറു ഫോറും അടങ്ങിയതായിരുന്നു ചാൾസിന്റെ പ്രകടനം. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ വിൻഡീസ് അടി തുടങ്ങി. മുഹമ്മദ് ഷാമിയുടെ ഓവറിൽ 17 റൺസാണ് വിൻഡീസ് ബാറ്റ്‌സ്മാന്മാർ നേടിയത്. ഇതിൽ 15 ഉം ചാൾസ് നേടി.

സ്റ്റുവർട്ട് ബിന്നിയുടെ ഒരോവറിൽ നിന്ന് 32 റൺസാണ് വിൻഡീസ് അടിച്ചുകൂട്ടിയത്. ഇന്ത്യക്കു വേണ്ടി ബുംറയും ജഡേജയും രണ്ടു വിക്കറ്റു വീതം വീഴ്‌ത്തി. മുഹമ്മദ് ഷാമിക്ക് ഒരു വിക്കറ്റു ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP