Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിശീലന മത്സരം: മിഡിൽസെക്‌സിനെതിരെ ഇന്ത്യയ്ക്ക് മികച്ച വിജയം

പരിശീലന മത്സരം: മിഡിൽസെക്‌സിനെതിരെ ഇന്ത്യയ്ക്ക് മികച്ച വിജയം

മിഡിൽസെക്‌സിനെതിരായ പരിശീലന ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യക്ക് ജയം. 95 റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മിഡിൽസെക്‌സ് 39.5 ഓവറിൽ 135 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

ഇന്ത്യക്കായി കരൺ ശർമ്മ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നേരത്തെ അർദ്ധസെഞ്ച്വറി നേടിയ അമ്പാട്ടി റായിഡുവിന്റെയും വിരാട് കോഹ്‌ലിയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ 230 റൺസെടുത്തത്. അതേ സമയം മലയാളി താരം സഞ്ജു വി സാംസണ് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആറു റൺസെടുത്ത സഞ്ജുവിനെ നാല് വിക്കറ്റ് വീഴ്‌ത്തിയ ഒലി റെയ്‌നർ പുറത്താക്കുകയായിരുന്നു.

മഹേന്ദ്ര സിങ് ധോണിയുടെ അഭാവത്തിൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ പരിശീലന മൽസരത്തിനിറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP