Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് വിക്കറ്റുമായി ഭുവനേശ്വർ കുമാർ; തകർത്തടിച്ച് ശിഖർ ധവാൻ; ആദ്യ ട്വന്റി-20യിൽ ദക്ഷിണാഫ്രിക്കയെ 28 റൺസിന് തകർത്ത് ഇന്ത്യ; പരമ്പയിൽ ഇന്ത്യ 1-0 ന് മുന്നിൽ

അഞ്ച് വിക്കറ്റുമായി ഭുവനേശ്വർ കുമാർ; തകർത്തടിച്ച് ശിഖർ ധവാൻ; ആദ്യ ട്വന്റി-20യിൽ ദക്ഷിണാഫ്രിക്കയെ 28 റൺസിന് തകർത്ത് ഇന്ത്യ; പരമ്പയിൽ ഇന്ത്യ 1-0 ന് മുന്നിൽ

ജൊഹന്നാസ്ബർഗ്: അഞ്ച് വിക്കറ്റുമായി ഭുവനേശ്വർ കുമാർ കളം നിറഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 28 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 പന്തിൽ 72 റണ്ണടിച്ച ധവാന്റെ ബാറ്റിംങ് മികവിൽ 5ന് 203 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനെ സാധിച്ചുള്ളു.

ഓപ്പണറായി ഇറങ്ങിയ റീസ ഹെൻഡ്‌റിക്‌സ് 70 റൺസ് നേടി ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിക്കുമെന്ന് തോനിയെങ്കിലും ഭുവിയുടെ ബൗളിങ്ങിന് മുന്നിൽ മുട്ട് മടക്കുകയായിരുന്നു. ഇന്ത്യക്കായി ചാഹലും പാണ്ഡ്യയും ഉനദ്ഘട്ടും ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശർമ്മയേയും(9 പന്തിൽ 21) സുരേഷ് റെയ്നയേയും(7 പന്തിൽ 15) വിരാട് കോഹ്ലി(20 പന്തിൽ 26) മനീഷ് പാണ്ഡെ(27 പന്തിൽ 29*), ധോണി(11 പന്തിൽ 16), പാണ്ഡ്യെ(7 പന്തിൽ 13*) തങ്ങളുടേതായ സംഭാവനകൾ നൽകി.ഫീൽഡിംങ് നിയന്ത്രണമുള്ള പവർപ്ലേയിലെ ആറ് ഓവറിൽ നിന്നും ഇന്ത്യ അടിച്ചുകൂട്ടിയത് 78 റൺസായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP