Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് ഇന്ത്യയാണ്... മക്കള് വളർന്നില്ല; അവസാന ബോളിൽ സിക്‌സറടിച്ച് സൂപ്പർ സ്റ്റാറായി ദിനേശ് കാർത്തിക്; തോൽവിയിലേക്ക് നീങ്ങിയ മത്സരം ആവേശത്തിരമാലയിൽ വിജയത്തിലേക്ക് എത്തിച്ച് ഡി കെ; നിദാഹസ് ട്രോഫി ഇന്ത്യക്ക് തന്നെ

ഇത് ഇന്ത്യയാണ്... മക്കള് വളർന്നില്ല; അവസാന ബോളിൽ സിക്‌സറടിച്ച് സൂപ്പർ സ്റ്റാറായി ദിനേശ് കാർത്തിക്; തോൽവിയിലേക്ക് നീങ്ങിയ മത്സരം ആവേശത്തിരമാലയിൽ വിജയത്തിലേക്ക് എത്തിച്ച് ഡി കെ; നിദാഹസ് ട്രോഫി ഇന്ത്യക്ക് തന്നെ

കൊളംബോ: അവസാന ബോളിൽ ജയിക്കാൻ വേണ്ടത് അഞ്ച് റൺസ്... പ്രാർത്ഥനയോടെ ആരാധകരും താരങ്ങളും... ക്രീസിൽ 7 ബോളിൽ 23 റൺസുമായി ദിനേശ് കാർത്തിക്... സൗമ്യ സർക്കാരിന്റെ പന്തിനെ അതിർത്തിക്ക് അപ്പുറം എത്തിച്ച് ദിനേശ് കാർത്തിക്ക്... സ്‌റ്റേഡിയം ഇളകി മാറിഞ്ഞു അപ്പോൾ കാർത്തികിന്റെ ഒരു നിൽപ്പുണ്ട്... മാസെന്ന് പറഞ്ഞാൽ പോര മരണ മാസ്....

ഇങ്ങനെയല്ലാതെ നിദാഹസ് ട്രോഫിയിലെ അവസാന നിമിഷങ്ങൾ വിവരിക്കാനാവില്ല. നിദാഹസ് ട്രോഫിയുടെ ഫൈനലിൽ ഒടുവിൽ ഇന്ത്യ കിരീടമണിഞ്ഞു. ആവേശം കൊടി കുത്തിയ മത്സരത്തിൽ ബംഗ്ലാദേശിനെ കൊതിപ്പിച്ചായിരുന്നു ഇന്ത്യൻ പടയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്ത്തിയത് 167 റണ്‌സ് വിജയലക്ഷ്യം 4 വിക്കറ്റ് ബാക്കി വെച്ച് ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമ അർധ സെഞ്ച്വറി നേടി. അവസാന 8 ബോളുകളിൽ 29 റൺസ് നേടിയ ദിനേശ് കാർത്തികാണ് കിരീടം ഇന്ത്യക്ക് സമ്മാനിച്ചത്.

അർധ സെഞ്ചുറി നേടിയ സാബിർ റഹ്മാന്റെ ബാറ്റിങ്ങിൽ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 166 റൺസ് നേടിയത്. ഇന്ത്യക്കു വേണ്ടി യുസ്വേന്ദ്ര ചഹൽ മൂന്നും ജയ്‌ദേവ് ഉനദ്ഘട്ട് രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി. വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റ് വീഴ്‌ത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP