Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയത്തോടെ ആരംഭിച്ച് ഇന്ത്യ; സൗത്താഫ്രിക്കയെ പരാജയപ്പെടുത്തിയത് ആറ് വിക്കറ്റിന്; മുന്നിൽ നിന്ന് പട നയിച്ച വിരാട് കോഹ്ലിക്ക് സെഞ്ച്വറി; അർധ സെഞ്ച്വറിയുമായി വീണ്ടും രഹാനെയുടെ മുന്നേറ്റം; പരമ്പരയിൽ ഇന്ത്യ മുന്നിൽ

വിജയത്തോടെ ആരംഭിച്ച് ഇന്ത്യ; സൗത്താഫ്രിക്കയെ പരാജയപ്പെടുത്തിയത് ആറ് വിക്കറ്റിന്; മുന്നിൽ നിന്ന് പട നയിച്ച വിരാട് കോഹ്ലിക്ക് സെഞ്ച്വറി; അർധ സെഞ്ച്വറിയുമായി വീണ്ടും രഹാനെയുടെ മുന്നേറ്റം; പരമ്പരയിൽ ഇന്ത്യ മുന്നിൽ

ഡർബൻ: അങ്ങനെ ഏകദിന പരമ്പര ഇന്ത്യ വിജയത്തോടെ ആരംഭിച്ചു.നായകർ സെഞ്ച്വറിയുമായി മുന്നിൽനിന്ന് പടനയിച്ച മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി മികവിൽ ഡൽബനിലെ കിങ്‌സ് മീഡ് സ്റ്റേഡിയത്തിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന ചീത്തപ്പേര് മാറ്റി ഇന്ത്യ.കൊഹ്ലി 119 പന്തിൽ 112 റൺസ് നേടി.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നായകൻ ഫാഫ് ഡുപ്ലിസിസിന്റെ(109 പന്തിൽ 120) സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണ് നേടിയത്. തുടർന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 27 പന്ത് ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.അജിങ്ക്യാ രഹാനെ 79 റൺസ് നേടി നായകന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 189 റൺസാണ് നേടിയത്. സെഞ്ചുറി നേടി ടീമിനെ വിജയത്തീരമണിയിച്ച നായകൻ വിരാട് കോഹ്ലിയാണ് കളിയിലെ കേമൻ.

20 റണ്ണെടുത്ത രോഹിത് ശർമ്മ, 35 റൺസെടുത്ത ശിഖർ ധവാൻ എന്നിവരാണ് പുറത്തായ മറ്റു രണ്ടു ബാറ്റ്‌സ്മാന്മാർ. ഹർദിക് പണ്ഡ്യ (3), എം.എസ്.ധോണി (4) എന്നിവർ പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപണർ ക്വിന്റൻ ഡി കോക്ക് (34), വാലറ്റത്ത് ക്രിസ് മോറിസ് (37), ഫെലുക്വായോ (പുറത്താകാതെ 27) എന്നിവർ മാത്രമാണ് പിടിച്ചുനിന്ന് ഡുപ്ലെസിസിനെ പിന്തുണച്ചത്. ഹാഷിം അംല (16), ഡിവില്ല്യേഴ്‌സിന് പകരം ടീമിലെത്തിയ മാർക്രം (ഒൻപത്), ഡുമിനി (12), ഡേവിസ് മില്ലർ (ഏഴ്), റബാഡ (ഒന്ന്) എന്നിവർ കാര്യമായ സംഭാവനകൾ നൽകാൻ കഴിയാതെ കൂടാരം കയറി.

ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റെടുത്തു. യുസ്വേന്ദ്ര ചഹൽ രണ്ടും ബുംമ്ര, ഭുവനേശ്വർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.കുൽദീപ് യാദവ് രണ്ട് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചഹൽ എന്നിവരുടെ മികച്ച ബൗളിങാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്.ഇരുസ്പിന്നർമാരും ചേർന്ന് എറിഞ്ഞ 20 ഓവറുകളിൽ ആകെ പിറന്നത് രണ്ടു ഫോറുകളും രണ്ടു സിക്‌സറുകളും മാത്രമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP