Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോച്ചിനെ പ്രഖ്യാപിക്കുന്നത് വിരാട് കോലിയോട് കൂടി ആലോചിച്ച ശേഷം; കോച്ചിനെ പ്രഖ്യാപിക്കൽ വൈകുമെന്ന് സൗരവ് ഗാംഗുലി

കോച്ചിനെ പ്രഖ്യാപിക്കുന്നത് വിരാട് കോലിയോട് കൂടി ആലോചിച്ച ശേഷം; കോച്ചിനെ പ്രഖ്യാപിക്കൽ വൈകുമെന്ന് സൗരവ് ഗാംഗുലി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിനെ പ്രഖ്യാപിക്കുന്നത് വൈകും. ക്യാപ്റ്റൻ വിരാട് കോലിയോട് കൂടി സംസാരിച്ച ശേഷമായിരിക്കും കോച്ചിനെ പ്രഖ്യാപിക്കുക എന്നും ബിസിസിഐ ഉപദേശക അംഗവും മുൻ ക്യാപ്ടനുമായ സൗരവ് ഗാംഗുലി പറഞ്ഞു.

ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷ നൽകിയത് 10 പേരാണ്. അതിൽ ആറ് പേരും ഇന്ത്യക്കാരാണെന്നാണ് സൂചന. അഭിമുഖത്തിന് ക്ഷണിക്കുന്നതിനായി ഇവരിൽ നിന്നും ആറുപേരുടെ പട്ടികയാണ് തയ്യാറാക്കിയത്. രവി ശാസ്ത്രി, സേവാഗ്, മൂഡി, സിമ്മൺസ്, പൈബസ്, രജ്പുത്ത് എന്നിവരാണ് അവസാന ആറുപേരിൽ ഉൾപ്പെട്ടിട്ടുള്ളത്.

ക്യാപ്റ്റൻ വിരട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അനിൽ കുംബ്ലേ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ ക്യാപ്റ്റനെ നിയമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP