Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംബാബ്‌വെ-വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സിംബാബ്‌വെയിൽ ധോണി തന്നെ നയിക്കും; കരീബിയൻ ടെസ്റ്റുകളിൽ നായകൻ കോഹ്‌ലി

സിംബാബ്‌വെ-വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സിംബാബ്‌വെയിൽ ധോണി തന്നെ നയിക്കും; കരീബിയൻ ടെസ്റ്റുകളിൽ നായകൻ കോഹ്‌ലി

മുംബൈ: സിംബാബ്‌വെ-വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങൾക്ക് വിശ്രമമനുവദിച്ച സിംബാബ്വെയിൽ ഏകദിന - ട്വന്റി 20 പര്യടനത്തിനുള്ള 16 അംഗ ടീമിനെ മഹേന്ദ്ര സിങ് ധോണി തന്നെ നയിക്കും.

സിംബാബ്‌വെ പര്യടനത്തിൽ വിശ്രമം അനുവദിച്ച വിരാട് കോഹ്‌ലി വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ നായകനായി എത്തും. ഇന്ത്യൻ ടെസ്റ്റ് ടീം താരമായ കെ.എൽ.രാഹുലിന് പുറമെ അഞ്ചു പുതുമുഖങ്ങളാണ് ഏകദിന ടീമിൽ ഇടംപിടിച്ചത്. ഷാർദുൽ ഠാക്കൂറാണ് ടെസ്റ്റ് ടീമിലെ ഏക പുതുമുഖം.

സന്ദീപ് പാട്ടിൽ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, ആർ.അശ്വിൻ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവർക്ക് സിംബാബ്വെ പര്യടനത്തിൽനിന്നും വിശ്രമമനുവദിച്ചിട്ടുണ്ട്. വിദർഭ ബാറ്റ്‌സ്മാൻ ഫൈസ് ഫസൽ, ഹരിയാന ഓഫ് സ്പിന്നർ ജയന്ത് യാദവ്, പഞ്ചാബ് ബാറ്റ്‌സ്മാൻ മൻദീപ് സിങ്, ഹരിയാന ലെഗ്‌സ്പിന്നിർ യുശ്വേന്ദ്ര ചഹൽ, കർണാടക ബാറ്റ്‌സ്മാനും മലയാളിയുമായ കരുൺ നായർ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചു.

ജൂൺ 11നാണ് ഇന്ത്യയുടെ സിംബാബ്വെ പര്യടനം ആരംഭിക്കുക. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20 മൽസരങ്ങളുമാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് ടീമിൽ സ്ഥാനം നിലനിർത്തിയ കെ.എൽ.രാഹുലിന് പരിമിത ഓവർ മൽസരങ്ങളിൽ അരങ്ങേറാനുള്ള അവസരമാണ് സിംബാബ്വെ പര്യടനത്തിൽ ഒരുങ്ങുന്നത്. ഐപിഎലിലും ഇന്ത്യൻ ടെസ്റ്റ് ടീമിനായും കാഴ്ചവച്ച മികച്ച പ്രകടനമാണ് രാഹുലിന് ഏകദിന, ട്വന്റി20 ടീമുകളിൽ ഇടം നേടിക്കൊടുത്തത്.

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ അജിങ്ക്യ രഹാനെയാണ് ഉപനായകൻ. മുംബൈ താരം ഷാർദൂൽ ഠാക്കൂറാണ് ടീമിലെ ഏക പുതുമുഖം. 2015 ലോകകപ്പിനിടെയേറ്റ പരുക്കിനെത്തുടർന്ന് ടീമിൽ നിന്നും പുറത്തായ മുഹമ്മദ് ഷാമിയുടെ മടങ്ങിവരവാണ് മറ്റൊരു സവിശേഷത. ജൂലൈയിലാണ് നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കായി ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസിലെത്തുക.

സിംബാബ്വെ പര്യടനത്തിനുള്ള ടീം: എം.എസ്.ധോണി, കെ.എൽ.രാഹുൽ, ഫൈസ് ഫസൽ, മനീഷ് പാണ്ഡെ, കരുൺ നായർ, അമ്പാട്ടി റായിഡു, റിഷി ധവാൻ, അക്ഷർ പട്ടേൽ, ജയന്ത് യാദവ്, ധവാൽ കുൽക്കർണി, ജസ്പ്രീത് ബുംറ, ബരീന്ദർ സ്രാൻ, മൻദീപി സിങ്, കേദാർ യാദവ്, ജയ്‌ദേവ് ഉനദ്ഘട്ട്, യുശ്വേന്ദ്ര ചഹൽ

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശർമ, വയോധികിമാൻ സാഹ, ആർ.അശ്വിൻ, അമിത് മിശ്ര, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഷാർദുൽ ഠാക്കൂർ, സ്റ്റ്യുവാർട്ട് ബിന്നി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP