Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതാ ടീം; പരമ്പരയിൽ 2-0ന് മുന്നിലെത്തി ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യൻ പെൺപുലികൾ; 129 പന്തിൽ 135 റൺസടിച്ച് കളിയിലെ മിന്നും താരമായി സ്മൃതി മന്ദാന

ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതാ ടീം; പരമ്പരയിൽ 2-0ന് മുന്നിലെത്തി ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യൻ പെൺപുലികൾ; 129 പന്തിൽ 135 റൺസടിച്ച് കളിയിലെ മിന്നും താരമായി സ്മൃതി മന്ദാന

മറുനാടൻ മലയാളി ബ്യൂറോ

കിംബെർലി: ഐസിസി വുമൺ ചാമ്പ്യൻഷിപ്പ് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ തകർപ്പൻ ജയം. 178 റൺസിനാണ് ഇന്ത്യൻ ചുണക്കുട്ടികൾ ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ വിജയക്കൊടി പാറിച്ചത്. ഇതോടെ ഇന്ത്യ മൂന്നു മത്സര പരമ്പരയിൽ 2-0ന് മുന്നിലെത്തി പരമ്പര ഉറപ്പിച്ചു.

സ്മൃതി മന്ദാനയാണ് കളിയിലെ മിന്നുംതാരം. 129 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്‌സുമടക്കം 135 റൺസാണ് സ്മൃതി അടിച്ചു കൂട്ടിയത്. ആദ്യ മത്സരത്തിലും സ്മൃതി തന്നെയായിരുന്നു താരം. സ്മൃതിയുടെ 84 റൺസിന്റെ മികവിൽ 88 റൺസിനു ഇന്ത്യ ജയിച്ചിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 177 എന്ന കൂറ്റൻ റൺനിര ഉയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 30.5 ഓവറിൽ 124 റൺസിന് പുറത്തായി.

ഇന്ത്യ ഉയർത്തി 303 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 30.5 ഓവറിൽ 124 റൺസിന് പുറത്താകുകയായിരുന്നു. 178 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യൻ വനിതാപ്പട നേടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച ബാറ്റിങ് വിരുന്നൊരുക്കിയ സ്മൃതി മന്ദാനയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ കുതിച്ചത്. 129 പന്തിൽ 14 ബീണ്ടറിയും, ഒരുൃ സിക്സുമടക്കമാണ് മന്ദാന 135 റൺസ് അടിച്ചുകൂട്ടിയത്.

മന്ദാനയുടെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് നേടിയിരുന്നു. 69 പന്തിൽ രണ്ടു ബൗണ്ടറിയും, ഒരു സിക്സുമടക്കം 55 റൺസ് നേടി ഹർമൻ പ്രീത് മന്ദാനയ്ക്ക് പിന്തുണ നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP