Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു റൺ പോലും നേടാതെ ഒരു ടീം ഓൾ ഔട്ട്! ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരുടെ നാട്ടിൽ നിന്നുള്ള അവിശ്വസനീയമായ അപൂർവ റെക്കോർഡിന്റെ കഥ

ഒരു റൺ പോലും നേടാതെ ഒരു ടീം ഓൾ ഔട്ട്! ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരുടെ നാട്ടിൽ നിന്നുള്ള അവിശ്വസനീയമായ അപൂർവ റെക്കോർഡിന്റെ കഥ

ലണ്ടൻ: അനിശ്ചിതത്വങ്ങളുടെ കളിയാണ് ക്രിക്കറ്റ്. എന്നാൽ, ഇങ്ങനെയൊരു മത്സരം അവിശ്വസനീയം എന്നുതന്നെ പറയേണ്ടിവരും.

ക്രിക്കറ്റിന്റെ നാടെന്നു പേരുകേട്ട ഇംഗ്ലണ്ടിൽ നിന്നാണ് ഒരു അപൂർവ റെക്കോർഡിന്റെ കഥ പുറത്തുവന്നത്. പ്രാദേശിക മത്സരത്തിൽ കളിച്ച ഒരു ടീം ഒരു റൺ പോലും നേടാനാകാതെ എല്ലാവരും പുറത്തായ വാർത്തയാണ് ലോകത്തെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

വെറും 20 പന്തിലാണ് ഒരു ടീം ഓൾ ഔട്ടായത്. ഇംഗ്ലണ്ട് ആൻഡ് വേൽസ് ക്രിക്കറ്റ് ബോർഡാണ്(ഇ.സി.ബി) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വ്യാഴാഴ്ചയാണ് സംഭവം. ഇ.സി.ബിയുടെ നാഷണൽ സിക്‌സ് എ സൈഡ് ചാമ്പ്യൻ ഷിപ്പിൽ ബാപ്ചിൽഡ് ടീമാണ് ഒരു റൺപോലും നേടാനാവാതെ പുറത്തായത്. സെൻഡർബറിയിൽ ക്രൈസ്റ്റ് ചർച്ച് യൂണിവേഴ്‌സിറ്റിയുമായി നടന്ന ഇൻഡോർ മത്സരത്തിലാണ് സംഭവം.

121 റൺസായിരുന്നു ബാപ്ചിൽഡിന് ജയിക്കാനായി വേണ്ടിയിരുന്നത്. ക്രൈസ്റ്റ് ചർച്ച് 20 പന്ത് എറിഞ്ഞപ്പോഴേക്കും ബാപ്ചിൽഡ് പുറത്തായി. ഒരു റൺ പോലും സ്‌കോർ ബോർഡിൽ ചേർക്കാൻ ഇവർക്കായില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP