Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐപിഎലിൽ കിങ്സ് ഇലൻ പഞ്ചാബിന് ഡൽഹിക്കെതിരെ ആറു വിക്കറ്റ് ജയം; 14 പന്തിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചുറി നേടി കെ.എൽ. രാഹുൽ

ഐപിഎലിൽ കിങ്സ് ഇലൻ പഞ്ചാബിന് ഡൽഹിക്കെതിരെ ആറു വിക്കറ്റ് ജയം; 14 പന്തിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചുറി നേടി കെ.എൽ. രാഹുൽ

ചണ്ഡീഗഢ്: കെ.എൽ. രാഹുലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ഐപിഎലിൽ കിങ്സ് ഇലൻ പഞ്ചാബിന് ഡൽഹിക്കെതിരെ ആറു വിക്കറ്റ് ജയം. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത പഞ്ചാബ് ഡൽഹിയെ നിശ്ചിത ഓവറിൽ 166 റൺസിലൊതുക്കി. മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബ് ഏഴ് പന്ത് ബാക്കി നിൽക്കെ ലക്ഷ്യം മറിക്കടക്കുകയായിരുന്നു. 14 പന്തിൽ നിന്ന് മിന്നൽ പ്രകടനത്തോടെ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ രാഹുൽ 51 റൺസിൽ പുറത്തായി. 33 പന്തിൽ നിന്ന് 50 റൺസ് നേടിയ കരുൺ നായരും ബാറ്റിങ്ങിൽ പഞ്ചാബിനുവേണ്ടി നിർണായ പ്രകടനം കാഴ്ചവെച്ചു.

നേരത്തെ ക്യാപ്റ്റൻ ഗൗതം ഗംഭീറിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഡൽഹിക്ക് 166 റൺസെന്ന സ്‌കോർ പടുത്തുയർത്താനായത്. 42 പന്തിൽ നിന്ന് ഗംഭീർ 55 റണ്ണെടുത്തു. റിഷഭ് പന്ത് 28റൺസും ക്രിസ് മോറിസ് പുറത്താകാതെ 27റൺസും എടുത്തു. 22 റണ്ണെടുത്ത മാർകസ് സ്റ്റോയിന്റ്സും 24 റണ്ണെടുത്ത ഡേവിഡ് മില്ലറുമാണ് പുറത്താകാതെ പഞ്ചാബിനായി വിജയ റൺ നേടിയെടുത്തത്.

ലോകേഷ് രാഹുലിന്റെ മികവാണ് പഞ്ചാബിനെ അനായാസ ജയത്തിലെത്തിച്ചത്. അർധ സെഞ്ചുറിയുമായി മലയാളി താരം കരുൺ നായരും പഞ്ചാബ് ജയത്തിൽ നിർണായകമായി. ആദ്യം ബാറ്റു ചെയ്ത ഡൽഹി ഏഴു വിക്കറ്റു നഷ്ടത്തിൽ 166 റൺസെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP