Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈയെ വീഴ്‌ത്തി സൺറൈസേഴ്‌സ് സാധ്യത നിലനിർത്തി; ഹൈദരാബാദ് ടീമിന് വിജയം നൽകിയത് ശിഖർ ധവാന്റെ മികവ്

മുംബൈയെ വീഴ്‌ത്തി സൺറൈസേഴ്‌സ് സാധ്യത നിലനിർത്തി; ഹൈദരാബാദ് ടീമിന് വിജയം നൽകിയത് ശിഖർ ധവാന്റെ മികവ്

ഹൈദരാബാദ്: മുംബൈ ഇന്ത്യൻസിനെ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത നിലനിർത്തി.

ഇന്നലെ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ടീമിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 138 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് 10 പന്ത് ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് നേടി ലക്ഷ്യം കാണുകയായിരുന്നു.

24 റൺ വഴങ്ങി മൂന്നു വിക്കറ്റെടുത്ത സിദ്ധാർഥ് കൗളാണ് മുംബൈയെ തകർത്തത്. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ ഒരു വിക്കറ്റ് വീതവുമെടുത്തു. 45 പന്തിൽ രണ്ട് സിക്സറും ആറ് ഫോറുമടക്കം 67 റണ്ണെടുത്ത നായകൻ രോഹിത് ശർമ, 17 പന്തിൽ ഒരു സിക്സറും ഒരു ഫോറുമടക്കം 23 റണ്ണെടുത്ത ഓപ്പണർ പാർഥിവ് പട്ടേൽ എന്നിവർ മാത്രമാണു ശോഭിച്ചത്.

46 പന്തിൽ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 62 റൺസ് നേടി പുറത്താകാതെ നിന്ന ഓപ്പണർ ശിഖർ ധവാനാണ് സൺറൈസേഴ്സിന്റെ വിജയശിൽപി. ധവാനു പുറമേ 35 പന്തിൽ നിന്ന് ആറു ബൗണ്ടറികളോടെ 44 റൺസ് നേടിയ മധ്യനിര താരം മോയിസസ് ഹെന്റിക്വസും ബാറ്റിങ്ങിൽ തിളങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP