Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്താം സീസണിൽ പൂണെ ഫൈനലിലെത്തി; കന്നി കലാശപോരാട്ടത്തിന് അർഹത നേടിയത് മുംബൈ ഇന്ത്യൻസിനെ 20 റൺസിന് വീഴ്‌ത്തി; ഐപിഎല്ലിൽ ഇനി എലിമിനേറ്റർ പോരാട്ടങ്ങൾ

പത്താം സീസണിൽ പൂണെ ഫൈനലിലെത്തി; കന്നി കലാശപോരാട്ടത്തിന് അർഹത നേടിയത് മുംബൈ ഇന്ത്യൻസിനെ 20 റൺസിന് വീഴ്‌ത്തി; ഐപിഎല്ലിൽ ഇനി എലിമിനേറ്റർ പോരാട്ടങ്ങൾ

മുംബൈ : ഐപിഎൽ പത്താം സീസണിൽ പുണെ സൂപ്പർ ജയന്റ് ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി. ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ വീഴ്‌ത്തിയാണ് മുന്നേറ്റം. കരുത്തരായ മുംബൈയെ 20 റൺസിന് വീഴ്‌ത്തിയാണ് പുണെ മുന്നേറിയത്. പൂണെയുടെ കന്നി ഫൈനൽ പ്രവേശമാണ് ഇത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പുണെ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മുംബൈയുടെ മറുപടി നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 142 റൺസിൽ ഒതുങ്ങി. അർധസെഞ്ചുറി നേടിയ അജിങ്ക്യ രഹാനെ (43 പന്തിൽ 56), മനോജ് തിവാരി (48 പന്തിൽ 58), അവസാന ഓവറുകളിൽ വെടിക്കെട്ട് കാഴ്ചവച്ച മഹേന്ദ്ര സിങ് ധോണി (26 പന്തിൽ 40) എന്നിവർ പുണെയ്ക്കായി ബാറ്റിങ്ങിൽ തിളങ്ങി. നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തിയ തമിഴ്‌നാട് താരം വാഷിങ്ടൻ സുന്ദറാണ് ബോളിങ്ങിൽ അവരുടെ ഹീറോ. ഷാർദുൽ താക്കൂറും മൂന്നു വിക്കറ്റ് വീഴ്‌ത്തി.

ഒന്നാം ക്വാളിഫയറിൽ തോറ്റെങ്കിലും മുംബൈയ്ക്ക് ക്വാളിഫയർ രണ്ടിൽ ഒരു അവസരം കൂടിയുണ്ട്. ഹൈദരാബാദും കൊൽക്കത്തയും തമ്മിൽ നടക്കുന്ന എലിമിനേറ്റർ പോരാട്ടത്തിൽ ജയിക്കുന്ന ടീമുമായി 19ന് ആണ് പോരാട്ടം. ഹൈദരാബാദിൽ 21ന് ആണ് ഫൈനൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP