Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴ വില്ലനായെത്തി; ഗംഭീർ താരവുമായി; ആദ്യ എലിമിനേറ്ററിൽ ഹൈദരാബാദിനെ തകർത്തുകൊൽക്കത്ത; ഇനി മുംബൈയുമായി മത്സരം; ഐപിഎൽ കലാശപോരാട്ടത്തിൽ പൂണെയുടെ എതിരാളികളെ നാളെ അറിയാം

മഴ വില്ലനായെത്തി; ഗംഭീർ താരവുമായി; ആദ്യ എലിമിനേറ്ററിൽ ഹൈദരാബാദിനെ തകർത്തുകൊൽക്കത്ത; ഇനി മുംബൈയുമായി മത്സരം; ഐപിഎൽ കലാശപോരാട്ടത്തിൽ പൂണെയുടെ എതിരാളികളെ നാളെ അറിയാം

ബെംഗളൂരു: ഐപിഎല്ലിലെ നിർണായകമായ എലിമിനേറ്റർ മത്സരത്തിൽ ഹൈദരാബാദിനെ തകർത്തുകൊൽക്കത്ത രണ്ടാം എലിമിനേറ്ററിന് യോഗ്യത നേടി. മഴ വില്ലനായെത്തിയ മത്സരത്തിൽ ആറ് ഓവറിൽ 48 റൺൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത കൊൽക്കത്ത മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ എടുക്കാനായത് 128 റൺസ് മാത്രമാണ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ ക്രിസ് ലിൻ (രണ്ടു പന്തിൽ ആറ്), യൂസഫ് പത്താൻ (0), റോബിൻ ഉത്തപ്പ (രണ്ടു പന്തിൽ ഒന്ന്) എന്നിവർ തുടക്കത്തിലെ പുറത്തായത് അവരെ സമ്മർദ്ദത്തിലാക്കി. എന്നാൽ, നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ഗംഭീർ-ഇഷാങ്ക് ജാഗി സഖ്യം കൊൽക്കത്തയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

19 പന്തുകൾ നേരിട്ട ഗംഭീർ രണ്ടു വീതം സിക്സും ബൗണ്ടറിയുമുൾപ്പെടെ 32 റൺസെടുത്ത് പുറത്താകാതെ നിന്നു. എട്ടു പന്തിൽ അഞ്ചു റൺസെടുത്ത ജാഗി ഗംഭീറിന് പിന്തുണ നൽകി. ഇതോടെ ഹൈദരാബാദ് ടൂർണമെന്റിൽ നിന്ന് പുറത്തായി. കൊൽക്കത്ത ആദ്യ ക്വാളിഫയർ മത്സരത്തിൽ പുണെയോട് തോറ്റ മുംബൈ ഇന്ത്യൻസിനെ നേരിടും. നാളെയാണ് ഈ മത്സരം. പുണെ ഫൈനൽ പ്രവേശനം നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP