Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രണ്ടൻ മക്കെല്ലത്തിന് തകർപ്പൻ സെഞ്ച്വറി; ചെന്നൈ സൂപ്പർകിങ്‌സിന് തുടർച്ചയായ രണ്ടാം വിജയം; സൺറൈസേഴ്‌സ് ഹൈദരാബാദിനെ 45 റൺസിന് തോൽപിച്ചു

ബ്രണ്ടൻ മക്കെല്ലത്തിന് തകർപ്പൻ സെഞ്ച്വറി; ചെന്നൈ സൂപ്പർകിങ്‌സിന് തുടർച്ചയായ രണ്ടാം വിജയം; സൺറൈസേഴ്‌സ് ഹൈദരാബാദിനെ 45 റൺസിന് തോൽപിച്ചു

ചെന്നൈ: ഐപിഎൽ എട്ടാം സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന് തുടർച്ചയായ രണ്ടാം വിജയം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 45 റണ്ണിസിന് കീഴടക്കിയാണ് ധോണിയും കൂട്ടരും രണ്ടാം വിജയം നേടിയത്. ചെന്നൈ ഉയർത്തിയ 209 റൺസെന്ന കൂറ്റൻ സ്‌കോർ മറികടക്കാൻ ഇറങ്ങിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസിന് കീഴടങ്ങുകയായിരുന്നു. 56 പന്തിൽ സെഞ്ച്വറി(100) നേടിയ ബ്രണ്ടൻ മക്കുലമാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഐപിഎൽ എട്ടാം സീസണിലെ ആദ്യ സെഞ്ച്വറിയായിരുന്നു മക്കല്ലത്തിന്റേത്. ക്യാപ്റ്റൻ ധോണി 29 പന്തിൽ 53 റൺസെടുത്തു.

ടോസ് നേടിയ ചെന്നൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മക്കെല്ലത്തിന്റെ വെടിക്കൊട്ട് തന്നെയായിരുന്നു ചെന്നെയുടെ വിജയത്തിലെ പ്രധാന ഘടകം. ഏഴ് ബൗണ്ടറിയും ഒമ്പത് സിക്്‌സറുകളുമാണ് മക്കെല്ലം നേടിയത്. സ്മിത്തും ഒറുമിച്ചുള്ള ഓപ്പണിങ് വിക്കറ്റിൽ അർദ്ധസെഞ്ച്വറി തികച്ചു. തുടർന്നുള്ള രണ്ട് കൂട്ടുകെട്ടുകളിലും ചെന്നൈ അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ചെന്നൈക്ക് നഷ്ടമായ നാല് വിക്കറ്റുകളിൽ മൂന്നും റണ്ണൗട്ടുകളായിരുന്നു. കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ സൺറൈസേഴ്‌സിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർ നൽകിയത്. എന്നാൽ തന്റെ തുടർച്ചയായ ഓവറുകളിൽ ശിഖർ ധവാനെയും (18 പന്തിൽ 26) ലോകേഷ് രാഹുലിനെയും (8 പന്തിൽ 5) മടക്കി മോഹിത് ശർമ അവർക്ക് ഇരട്ട പ്രഹരമേൽപിച്ചു.

പിന്നീട് ക്യാപ്റ്റൻ ഡേവിഡ് വാർണറും (42 പന്തിൽ 53) നമാൻ ഓജയും (11 പന്തിൽ 15) അർധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും ആവശ്യമായ റൺനിരക്ക് നിലനിർത്താനാകാത്തത് ഹൈദരാബാദ് ടീമിന് വിനയായി. ഇവർ പുറത്തായ ശേഷമെത്തിയ രവി ബൊപ്പാര (15 പന്തിൽ 22) കൂറ്റനടികൾക്ക് ശ്രമിച്ചെങ്കിലും ഡ്വെയ്ൻ ബ്രാവോയുടെ ഒരു മികച്ച യോർക്കറിൽ പുറത്താവുകയായിരുന്നു.

കളിയവസാനിക്കുമ്പോൾ കെയ്ൻ വില്ല്യംസണും (18 പന്തിൽ 26) പർവേസ് റസൂലുമായിരുന്നു ( 2 പന്തിൽ 2) ക്രീസിൽ. കരൺ ശർമയാണ് (4) പുറത്തായ മറ്റൊരു സൺറൈസേഴ്‌സ് ബാറ്റസ്മാൻ. ചെന്നൈ നിരയിൽ മോഹിത് ശർമയും ഡ്വെയ്ൻ ബ്രാവോയും രണ്ട് വിക്കറ്റുകൾ എടുത്തപ്പോൾ രവി അശ്വിൻ, ഈശ്വർ പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ആദ്യ മത്സരത്തിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 1 റൺസിന്റെ നാടകീയ ജയം സ്വന്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP