Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിമൺസിനും രോഹിത് ശർമ്മക്കും അർദ്ധ സെഞ്ച്വറി; മുംബൈ ഇന്ത്യൻസ് കൂറ്റൻ സ്‌കോറിലേക്ക്

സിമൺസിനും രോഹിത് ശർമ്മക്കും അർദ്ധ സെഞ്ച്വറി; മുംബൈ ഇന്ത്യൻസ് കൂറ്റൻ സ്‌കോറിലേക്ക്

കൊൽക്കത്ത: ഐപിഎൽ കലാശപോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് കൂറ്റൻ സ്‌കോറിലേക്ക്. സിമൺസിന്റെയും(68), രോഹിത് ശർമ്മ(50) മികവിലാണ് മുംബൈ കൂറ്റൻ സ്‌കോറിലേക്ക് നീങ്ങുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് 14 ഓവറിൽ 130 റൺസ് എടുത്തിട്ടുണ്ട്. മൂന്ന് വിക്കറ്റാണ് മുംബൈ ഇന്ത്യൻസിന് നഷ്ടമായത്. ടോസ് നേടിയ ചെന്നൈ സൂപ്പർകിങ്‌സ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഇരുടീമുകളും മാറ്റം വരുത്തിയിട്ടില്ല. ടോസ് നേടിയിരുന്നെങ്കിൽ ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് മുംബൈ നായകൻ രോഹിത് ശർമ പറഞ്ഞു. മുംബൈ നായകൻ രോഹിത് ശർമ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറിയും ഏകദിനത്തിൽ ഡബിൾ സെഞ്ചുറിയും നേടിയതുകൊൽക്കത്തയിലാണ്. അതിനൊത്ത പ്രകടനമാണ് രോഹിതുകൊൽക്കത്തയിൽ പുറത്തെടുത്തതും.

മുംബൈ ഒരേയൊരു തവണ ഐപിഎൽ കിരീടത്തിൽ മുത്തമിട്ടതും കൊൽക്കത്തയിൽവച്ചായിരുന്നു.അതുകൊണ്ടുതന്നെ രോഹിതിന്റെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ് ഈഡൻ ഗാർഡൻസ്. അതേസമയം, മൂന്ന് ഐപിഎൽ കിരീടങ്ങളെന്ന ചരിത്രനേട്ടം ചെന്നൈ സൂപ്പർ കിങ്‌സിന്റെ കൈയകലത്തിലാണ്. മുംബൈ ജയിച്ചാൽ കൊൽക്കത്തയ്ക്കും ചെന്നൈയ്ക്കുമൊപ്പം രണ്ട് ഐപിഎൽ കിരീടങ്ങളെന്ന നേട്ടം സ്വന്തമാവും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP