Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിവില്ലേഴ്‌സ് കളം നിറഞ്ഞു;റോയലായി റോയൽ ചലഞ്ചേഴ്‌സ്; അടിയും തിരിച്ചടിയുമായി ആവേശം നിറഞ്ഞ മത്സരത്തിൽ ബാംഗ്ലൂർ ജയിച്ചത് 14 റൺസിന്; നാണം കെട്ട റെക്കോർഡിട്ട് ബേസിൽ തമ്പി;

ഡിവില്ലേഴ്‌സ് കളം നിറഞ്ഞു;റോയലായി റോയൽ ചലഞ്ചേഴ്‌സ്; അടിയും തിരിച്ചടിയുമായി ആവേശം നിറഞ്ഞ മത്സരത്തിൽ ബാംഗ്ലൂർ ജയിച്ചത് 14 റൺസിന്; നാണം കെട്ട റെക്കോർഡിട്ട് ബേസിൽ തമ്പി;

ഹൈദരാബാദ്; ഡിവില്ലേഴ്‌സ് ബാറ്റിംഗിലും ഫീൾഡിംഗിലും കളം നിറഞ്ഞപ്പോൾ റോയലായി ജയിച്ച് ബാംഗ്ലൂർ മുന്നേറി. നിസാര റണ്ണിൽ ക്യാപ്റ്റൻ കോലി പുറത്തായെങ്കിലും ഡിവില്ലേഴ്‌സ് മോയിൻ അലി സഖ്യം ബംഗ്ലൂരിനെ മുന്നോട്ട് നയിച്ചു. 20 പിന്നിട്ടപ്പോഴേക്കും 218 റൺസെന്ന മികച്ച സ്‌കോറിലെത്തിയിരുന്നു.എബി ഡിവില്ലിയേഴ്സ് (69) മോയിൻ അലി (65) റൺസും എടുത്തു.

ഹൈദരാബാദ് നിരയിൽ ഏറ്റവും കൂടുതൽ തല്ലുവാങ്ങിയത് മലയാളി പേസർ ബേസിൽ തമ്പിയായിരുന്നു. നാലു ഓവർ പന്തെറിഞ്ഞ ബേസിലിനെതിരെ ബാംഗ്ലൂർ 70 റൺസ് സ്‌കോർ ചെയ്തു വിക്കറ്റൊന്നും കിട്ടിയതുമില്ല. ഇത് തന്നെയാണ് ഐപിഎല്ല് ചരിത്രത്തിലെ റെക്കോർഡും.

മറുപടി ബാറ്റിംഗിൽ നാായകൻ വില്യംസണും സീസണിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന മനീഷ് പാണ്ഡ്യയുടെയും തകർപ്പൻ പ്രകടനങ്ങൾക്കും രക്ഷിക്കാനായില്ല. 7 ഫോറും 5 സിക്‌സുമടക്കം 81 റൺസാണ് വില്യംസൺ നേടിയത്. 7 ഫോറും 2 സിക്‌സുമടക്കം 68 റൺസെടുത്ത മനീഷ് പാണ്ഡ്യയും നേടി നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുക്കാനെ സൺറൈസേഴ്‌സിനായുള്ളു.

ഡിവില്ലിയേഴ്സ് 39 പന്തിൽ 12 ബൗണ്ടറികളും ഒരു സിക്സറും പായിച്ചപ്പോൾ അലി 34 പന്തിൽ ആറു സിക്സറും രണ്ടു ബൗണ്ടറിയും നേ്ടി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്നുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ബാംഗ്ലൂരിനെ 200 കടത്തിയത്. പാർഥീവ് പട്ടേലിനെയും (1) ക്യാപ്റ്റൻ വിരാട് കോലിയെയും (12) തുടക്കത്തിൽ തന്നെ നഷ്ടമായപ്പോൾ ആർസിബി അപകടം മണത്തിരുന്നു. എന്നാൽ ഡിവില്ലിയേഴ്സ്- അലി സഖ്യം ഉജ്ജ്വല കൂട്ടുകെട്ടിലൂടെ ടീമിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്നു. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ ബാംഗ്ലൂർ വീണ്ടും സജീവമാക്കി. ഇനി രാജസ്ഥാനുമായിട്ടാണ്  ബാംഗ്ലൂരിന്റെ അവസാന മത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP