Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പടിക്കൽ കലമുടച്ച് ആർസിബി;പ്ലേഓഫ് ബെർത്തിന് ടിക്കറ്റ് ഉറപ്പിച്ചു കൊൽക്കത്ത ;രാജസ്ഥാന് കാത്തിരിപ്പ്; ഐപിഎൽ പ്ലേഓഫ് ലൈനപ്പ് ഇന്നറിയാം

പടിക്കൽ കലമുടച്ച് ആർസിബി;പ്ലേഓഫ് ബെർത്തിന് ടിക്കറ്റ് ഉറപ്പിച്ചു കൊൽക്കത്ത ;രാജസ്ഥാന് കാത്തിരിപ്പ്; ഐപിഎൽ പ്ലേഓഫ് ലൈനപ്പ് ഇന്നറിയാം

ഐപിഎല്ലിൽ ഇന്നലെ നടന്ന നിർണായക മത്സരങ്ങളിൽ ആർസിബിക്കും ഹൈദരാബാദിനും തോൽവി. അതേ സമയം ജയത്തോടെ 16 പോയിന്റുമായി കൊൽക്കത്ത പ്ലേഓഫ് ബെർത്ത് ഉറപ്പിച്ചു. ജയിച്ചെങ്കിലും രാജസ്ഥാന് കാത്തിരിപ്പും. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ മുംബൈയും പഞ്ചാബും തോറ്റാൽ രാജസ്ഥാൻ പ്ലേഓഫിൽ കടക്കും.

നിർണായക മത്സരത്തിൽ ഹൈദരാബാദിനെ 5വിക്കറ്റിനാണ് കെകെആർ തകർത്തത്. സൺറൈസേഴ്‌സ് ഉയർത്തിയ 173 റൺസ് പിന്തുടർന്ന കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ഓപ്പണർമാരായ ക്രിസ് ലിന്നും സുനിൽ നരൈനും ചേർന്ന് മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്ക് നൽകിയത്. നരൈൻ പത്ത് ബോളിൽ 29 ഉം ലിൻ 43 ബോളിൽ 55 റൺസുമാണ് അടിച്ചുകൂട്ടിയത്. 45റൺസെടുത്ത ഉത്തപ്പയുടെ ഇന്നിങ്‌സും കൊൽക്കത്തയുടെ ജയത്തിൽ നിർണായകമായി. 25 റൺസുമായി നായകൻ ദിനേശ് കാർത്തിക് പുറത്താകാതെ നിന്നു.

ഹൈദരാബാദിനായി സിദ്ധാർത്ഥ് കൗൾ, ബ്രാത്ത് വെയ്റ്റ് എന്നിവർ രണ്ടും ഷകിബ് അൽഹസൻ ഒരു വിക്കറ്റും സ്വന്തമാക്കിനേരത്തെ അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധവാന്റെയും 35 റൺസ് എടുത്ത ഗോസ്വാമിയുടേയും 36 റൺസെടുത്ത വില്യംസണിന്റെയും മികവിലാണ് ഹൈദരാബാദ് വിജയലക്ഷ്യം കുറിച്ചത്.

അതേസമയം അവസാന ഓവറുകളിൽ ഹൈദരാബാദിനെ റൺസ് സ്േകാർ ചെയ്യുന്നതിൽ നിന്നും തടയാൻ കൊൽക്കത്തയ്ക്കായി. 15 ഓവറിൽ 141 ന് 2 എന്ന നിലയിൽ നിന്നും 171ന് 9 എന്ന നിലയിലായി ഹൈദരാബാദ് . അവസാന 5 ഓവറിൽ 30 റൺസ് മാത്രം എടുക്കാനേ ഹൈദരാബാദിനായുള്ളു.കൊൽക്കത്തയ്ക്കായി പ്രസീത് 4 ഉം യാദവ് ,ജവോൻ,റസ്സൽ നരൈൻ എന്നിവർ ഓരോ വിക്കറ്റ് നേടി. നാല് ഓവറിൽ 30 റൺസ് വഴങ്ങിയാണ് പ്രസീത് 4 വിക്കറ്റ് നേടിയത്.

ഇന്നലത്തെ തോൽവിയോടെ ആർസിബി 12 പോയിന്റുമായാണ് പ്ലേഓഫ് കാണാതെ പുറത്തായത്. രാഹുൽ ത്രിപാതിയുടെ ഇന്നിങ്‌സാണ് രാജസ്ഥാന് കരുത്തായത് 58 പന്തിൽ 80 റൺസെടുത്ത ത്രിപാതി പുറത്താവാതെ നിന്നു. അതേ സമയം സഞ്ജു സാംസൺ ഒരിക്കൽ കൂടി പരാജയപ്പെട്ടു. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു.

മറുപടി ബാറ്റിംഗിന്റെ തുടക്കത്തിലെ 4 റൺസുമായി കോലി മടങ്ങിയെങ്കിലും 33 റൺസെടുത്ത പാർത്ഥിവ് പട്ടേലും 53 റൺസെടുത്ത എബി ഡിവില്ലേഴ്‌സും ആർസിബിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. എന്നാൽ പാർത്ഥിവ് മടങ്ങിയ ശേഷം ആർസിബി കൂട്ട തകർച്ചയിലേക്ക് കൂപ്പുകുത്തുകായായിരുന്നു. 71-1 എന്ന നിലയിൽ നിന്ന് 19.2 ഓവറിൽ 134 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മത്സര ശേഷം കോലി മധ്യനിര ബാസന്മാരെ നിശിതമായി വിമർശിച്ചു.പ്ലേഓഫിലെ അവസാന സ്ഥാനക്കാരെ ഇന്നറിയാം. വൈകിട്ട് നടക്കുന്ന മത്സരത്തിൽ ഡൽഹി മുംബൈയും രാത്രി 8ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് ചെന്നൈയെയും നേരിടും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP