Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിഎൽ 2018 ലെ ഫൈനലും ക്വാളിഫയറുകളും 7മണിക്ക് തുടങ്ങും;ഫൈനൽ മുംബൈയിൽ; ആൾക്കാരുടെ സൗകര്യാർത്ഥമാണ് സമയം ക്രമീകരിച്ചതെന്ന് രാജീവ് ശുക്ല

ഐപിഎൽ 2018 ലെ ഫൈനലും ക്വാളിഫയറുകളും 7മണിക്ക് തുടങ്ങും;ഫൈനൽ മുംബൈയിൽ; ആൾക്കാരുടെ സൗകര്യാർത്ഥമാണ് സമയം ക്രമീകരിച്ചതെന്ന് രാജീവ് ശുക്ല


ന്യൂഡൽഹി; നേരത്തെ തന്നെ ഐപിഎൽ ബ്രോഡ്കാസ്റ്റുകാരുടെ നിർദ്ദേശമുണ്ടായിരുന്നു മത്സരങ്ങൾ് 7 മണിക്ക് മുമ്പ് തുടങ്ങണമെന്ന്. കൂടാതെ ഐഎപിഎൽ ടീമുകളും ഈ ആശയം മുമ്പോട്ട് വച്ചിരുന്നുവെന്ന് ഐപിഎൽ ചെയർമാൻരാജീവ് ശുക്ല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കളിക്കാരെ കാണാനും പ്രാക്ടീസ് കാണാനുമായി ആൾക്കാർ മണിക്കൂറുകൾ മുമ്പ് തന്നെ സ്റ്റേഡിയത്തിൽ പ്രവേശിക്കും. അവർക്ക് മുഷിപ്പ് അനുഭവപ്പെടാതിരക്കാനാണ് നിർണായക മത്സരങ്ങൾ നേരത്തെ തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വൈകി തുടങ്ങുന്ന മത്സരം വൈകിയാണ് തീരുന്നത് അതിനലാണ് സമയം ക്രമീകരിച്ചത്. ഈ മാറ്റം.കുട്ടികൾക്കും ജോലിക്ക് പോകുന്നവർക്കും ഉപകാരപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെയ്‌ 22 ന് വാങ്കഡെ സ്റ്റേഡിയത്തിലാണ് ആദ്യ പ്ലേ ഓഫ് ഏറ്റുമുട്ടൽ - ക്വാളിഫൈയർ 1. തുടർന്ന് മെയ് 23 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലും (മെയ് 25 ന് ക്വാളിഫയർ 2, ക്വാളിഫൈയർ 2) നടക്കും. മുംബൈയിൽ മെയ്‌ 27നാണ് ഗ്രാൻഡ് ഫൈനൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP