Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിഎല്ലിലും ലാലേട്ടൻ തരംഗം; ലാലേട്ടാ ലാ ലാ എന്ന പാട്ടുപാടി വിഡീസ് താരം കാർലോസ് ബ്രത്വെയിറ്റ്; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

ഐപിഎല്ലിലും ലാലേട്ടൻ തരംഗം; ലാലേട്ടാ ലാ ലാ എന്ന പാട്ടുപാടി വിഡീസ് താരം കാർലോസ് ബ്രത്വെയിറ്റ്; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

മലയാളികളെ സംബന്ധിച്ചിടത്തോളം മോഹൻ ലാൽ എന്നത് ഒരു വികാരമാണ്. അദ്ദേഹവും ഐപിഎല്ലും തമ്മിൽ എന്ത് ബന്ധമാണെന്ന് ചോദിക്കാൻ വരട്ടെ. അദ്ദേഹത്തിന് ഐപിഎല്ലുമായി നേരിട്ട് ബന്ധമില്ലെങ്കിലും അദ്ദേഹത്തിന്റെ പാട്ട് താരങ്ങൾക്കിടയിൽ തരംഗമായി. 

മോഹൻലാലിനോടുള്ള താരരാധനയുടെ പേരിൽ പുറത്തിറങ്ങിയ സിനിമയിലെ 'ലാലേട്ടാ ലാ ലാ' എന്ന പാട്ട് പാടുന്ന ഐപിഎൽ താരങ്ങളുടെ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.

ഐ.പി.എല്ലിലെ മുൻനിര ടീമുകളിലൊന്നായ സൺറൈസേഴ്സ ഹൈദരാബാദിന്റെ ടീമംഗങ്ങൾ സ്വിമ്മിങ് പൂളിൽ കിടന്ന് 'ലാലേട്ടാ ലാ ലാ' എന്നു പാടുന്ന വിഡിയോ വൈറലാണ്. മലയാളികളായ സച്ചിൻ ബേബി, ബേസിൽ തമ്പി എന്നിവർക്കൊപ്പം വെസ്റ്റ്ഇൻഡീസിന്റെ ടീട്വന്റി ഹീറോയായ കാർലോസ് ബ്രാത്വെയിറ്റാണ് സച്ചിൻ ബേബിക്കും ബേസിലിനുമൊപ്പം പാട്ട് ഏറ്റ് പാടുന്നത്.

മലയാളമറിയാത്ത മോഹൻലാലിനെ പരിചയമില്ലാത്ത ബ്രാത്വെയിറ്റ് തോളു ചെരിച്ച് നല്ല അസ്സലായി പാട്ടു പാടുന്നുണ്ട്. ബ്രാത്വെയിറ്റിന്റെ പ്രകടനത്തിന് സഹതാരങ്ങളുടെ പ്രോത്സാഹനവുമുണ്ട്. എന്തായാലും ഇവരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുൻപ് വീഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ മോഹൻ ലാലിന്റെ ഡയലോഗ് പറയുന്ന വീഡിയോയും തരംഗമായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP