Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫൈനലിലേക്കെത്താൻ കൊൽക്കത്തക്ക് 175 റൺസ് വിജയലക്ഷ്യം; മൂന്നാം ഫൈനൽ ലക്ഷ്യമിട്ടിറങ്ങുന്ന കൊൽക്കത്തക്ക് ഭേദപ്പെട്ട തുടക്കം ; ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5വിക്കറ്റ് നഷ്ടത്തിൽ117 റൺസ്

ഫൈനലിലേക്കെത്താൻ കൊൽക്കത്തക്ക് 175 റൺസ് വിജയലക്ഷ്യം; മൂന്നാം ഫൈനൽ ലക്ഷ്യമിട്ടിറങ്ങുന്ന കൊൽക്കത്തക്ക് ഭേദപ്പെട്ട തുടക്കം ; ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5വിക്കറ്റ് നഷ്ടത്തിൽ117 റൺസ്

കൊൽക്കത്ത: ഐപിഎൽ പതിനൊന്നാം സീസൺ രണ്ടാം ക്വാളിഫയറിൽ ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് 175 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഏഴ് നഷ്ടത്തിൽ 174 റൺസെടുത്തു.

അവസാന ഓവറുകളിൽ 10 പന്തിൽ 34 റൺസ് അടിച്ചെടുത്ത റാഷിദ് ഖാന്റെ ഉഗ്രൻ പ്രകടനമാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലെത്തിച്ചത്. നാലു സിക്സും രണ്ട് ബൗണ്ടറിയും സഹിതമായിരുന്നു റാഷിദിന്റെ വെടിക്കെട്ട്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ കൊൽക്കത്ത 5 വിക്കറ്റ് നഷ്ടത്തിൽ 117 റൺസെന്ന നിലയിലാണ്. ആറ് റൺസെടുത്ത ശുഭ്മാൻ ഗില്ലും 3 റൺസോടെ ആൻേ്രഡ റസ്സലുമാണ് ക്രീസിൽ. ഇനി 35 പന്തിൽ 57 റൺസെടുത്താൽ കൊൽക്കത്തയ്ക്ക് മൂന്നാം ഫൈനലിന് കളമൊരുങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP