Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐപിഎൽ വാതുവെയ്‌പ്പ്: ശ്രീശാന്തിനെ അറസ്റ്റു ചെയ്ത് ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും; നിരപരാധിയെ തീവ്രവാദിയാക്കാൻ ശ്രമിച്ചെന്ന് നിരീക്ഷണം

ഐപിഎൽ വാതുവെയ്‌പ്പ്: ശ്രീശാന്തിനെ അറസ്റ്റു ചെയ്ത് ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും; നിരപരാധിയെ തീവ്രവാദിയാക്കാൻ ശ്രമിച്ചെന്ന് നിരീക്ഷണം

ന്യൂഡൽഹി: ഐപിഎൽ വാതുവെയ്‌പ്പ് കേസിൽ മലയാളി താരം ശ്രീശാന്തിനിനെ അറസ്റ്റ് ചെയ്ത ന്യൂഡൽഹി പൊലീസിലെ ഉദ്യോഗസ്ഥനെതിരെ ആഭ്യന്തരമന്ത്രാലയത്തിൽ നടപടിക്ക് കളം ഒരുങ്ങുന്നു. നിരപരാധിയെ തീവ്രവാദിയാക്കാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചെന്ന നിഗമനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. വാതുവെയ്‌പ്പ് കേസിൽ ശ്രീശാന്ത് പങ്കാളിയായെന്ന് തെളിയിക്കാൻ തക്കവണ്ണമുള്ള യാതൊരു തെളിവുകളും പുറത്തുവന്നിരുന്നില്ല. ഈ സാഹചര്യത്തിൽ ശ്രീശാന്തിന് അനുകൂലമായ കോടതി നിരീക്ഷണവും ഉണ്ടായി. ഇതിനിടെയാണ് ആഭ്യന്തര വകുപ്പും ശ്രീശാന്തിന്റെ കരിയർ തകർത്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ ഒരുങ്ങുന്നത്.

ഐപിഎൽ വാതുവയ്‌പ്പ് കേസിൽ മലയാളി ക്രിക്കറ്റർ ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് വിചാരണ കോടതി ചോദിച്ചിരുന്നു. ശ്രീശാന്ത് ഷോപ്പിങ്ങ് നടത്തിയത് വാതുവയ്‌പ്പ് പണം കൊണ്ടാണെന്ന് എങ്ങനെ പറയുമെന്നും കോടതി ചോദിച്ചു. ജിജു ജനാർദ്ധനന്റെ വാദത്തിനിടെയായിരുന്നു കോടതി നിരീക്ഷണങ്ങൾ. വാതുവയ്‌പ്പുകാരുമായി ശ്രീശാന്ത് സംസാരിച്ചതിനും തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.

വാതുവയ്‌പ്പുകാരിൽ നിന്ന് വാങ്ങിയ പണം കൊണ്ടാണ് ശ്രീശാന്ത് ഷോപ്പിങ്ങ് നടത്തിയതെന്ന് വ്യക്തമാക്കാൻ ഒരു തെളിവും പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. സംഘടിത കുറ്റകൃത്യങ്ങൾക്ക് ചുമത്തുന്ന മകോക്ക തനിക്കെതിരെ ചുമത്തിയത് ഒഴിവാക്കാണമെന്ന് ശ്രീശാന്ത് കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് കോടതിയിൽ നടക്കുന്ന വിചാരണയ്ക്കിടെയായിരുന്നു ശ്രീശാന്ത് കുറ്റം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചത്.

രാജസ്ഥാൻ റോയൽസിൽ ശ്രീശാന്തിന്റെ സഹകളിക്കാരായിരുന്ന അജീത് ചാന്ദില, അങ്കിത് ചവാൻ, ജിജി ജനാർദ്ദൻ എന്നിവർക്കെതിരെയായിരുന്നു മഹാരാഷ്ട്ര പൊലീസ് സംഘടിത കുറ്റകൃത്യങ്ങൾക്ക് ചുമത്തുന്ന മകോക്ക ചുമത്തിയത്. കടുത്ത ശിക്ഷ ലഭിക്കാവുന്ന മകോക്കയിലെ മൂന്ന്, നാല് വകുപ്പുകളാണു ശ്രീശാന്തിനുമേൽ ചുമത്തിയിരിക്കുന്നത്.

മകോക്ക ചുമത്താനായി താൻ ഏതെങ്കിലും കുറ്റവാളി സംഘത്തിലെ ആളല്ലെന്നും അത്തരം ആളുകളുമായി പരിചയമില്ലെന്നും ശ്രീശാന്ത് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കളിക്കാർക്കെതിരെ മകോക്ക ചുമത്തിയത് നേരത്തെ വിവാദമായിരുന്നു. കടുത്ത ശിക്ഷ ലഭിക്കുന്നതിനും കേസിന് ബലം നൽകുന്നതിനുമാണ് മകോക്ക ചുമത്തിയതെന്നായിരുന്നു വിമർശനം.

എന്നാൽ ദാവൂദ് ഇബ്രാഹിമിന്റെ വാതുവെപ്പു സംഘവുമായി കളിക്കാർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മകോക്ക ചുമത്തിയതെന്നാണ് മഹാരാഷ്ട്ര പൊലീസന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP