Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആവേശമൊരുക്കാൻ ഐ പി എൽ; ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഏപ്രിൽ ഏഴിന് ആരംഭിക്കും; ഉദ്ഘാടന മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ

ആവേശമൊരുക്കാൻ ഐ പി എൽ; ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഏപ്രിൽ ഏഴിന് ആരംഭിക്കും; ഉദ്ഘാടന മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ

മുംബൈ: ആവേശമൊരുക്കാൻ ഐ.പി.എൽ മൽസരങ്ങൾ ഏപ്രിൽ  ഏഴിന് ആരംഭിക്കും. ഉദ്ഘാടന മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തിനിറങ്ങും.

മെയ്‌ 27-നാണ് ഫൈനൽ നടക്കുന്നത്. ഐപിഎല്ലിലെ മത്സരങ്ങളുടെ സമയക്രമത്തിലും ഇത്തവണ മാറ്റമുണ്ടാകും. രണ്ടു മത്സരങ്ങൾ ഉള്ള ദിവസം വൈകിട്ട് നാലിന് തുടങ്ങിയിരുന്ന ആദ്യ മത്സരം ഇനി 5.30-നാവും ആരംഭിക്കുക. വൈകിട്ട് എട്ടിന് തുടങ്ങുന്ന മത്സരം ഇനി ഏഴിന് ആരംഭിക്കും.

ഐ.പി.എൽ കമ്മീഷണർ രാജീവ് ശുക്ലയാണ് തീയ്യതി മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ സീസണുകളിലേതിനു വ്യത്യസ്തമായാണ് ഇത്തവണത്തെ മത്സരങ്ങളുടെ സമയം. വൈകിട്ട് നാലിന് നടന്നിരുന്ന മത്സരം 5.30നും എട്ട് മണിക്ക് നടന്നിരുന്ന മത്സരം ഏഴ് മണിക്കുമാണ് സീസണിൽ നടക്കുക.

ഏപ്രിൽ ഏഴിന് മുബൈയിലാണ് ആദ്യ മത്സരം നടക്കുക. മെയ് 27ന് മുംബൈയിൽ തന്നെയാണ് ഫൈനലും നടക്കുന്നത്. ഉദ്ഘാടന ചടങ്ങ് ഏപ്രിൽ ആറിന് മുംബൈയിൽ വെച്ചുതന്നെ നടക്കും. ആദ്യ പത്തു സീസണിുകൾ പൂർത്തിയായ ഇന്ത്യൻ പ്രീമിയർ ലീഗ് നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ ആരാധകർക്ക് മുന്നിലെത്തുക. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സംപ്രേഷണാവകാശം ഇത്തവണ സ്റ്റാർ നെറ്റ്‌വർക്കിനാണ്. വിവിധ പരിപാടികളാണ് ഐ.പി.എല്ലിനോടനുബന്ധിച്ച് സ്റ്റാർ സംപ്രേഷണം ചെയ്യുക.

ഈ മാസം 27, 28 നുമാണ് സീസണിലേക്കുള്ള താര ലേലം നടക്കുന്നത്. മിക്ക ടീമുകളും സൂപ്പർ താരങ്ങളെ നിലനിർത്തിയിട്ടുണ്ടെങ്കിലും നിരവധി താരങ്ങളാണ് ലേല വിപണിയിലുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP