Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകകപ്പിലെ റെക്കോർഡ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടു പാഴായി; യുഎഇയെ തോൽപ്പിച്ച് അയർലൻഡിന് രണ്ടാം ജയം

ലോകകപ്പിലെ റെക്കോർഡ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടു പാഴായി; യുഎഇയെ തോൽപ്പിച്ച് അയർലൻഡിന് രണ്ടാം ജയം

ബ്രിസ്‌ബെയ്ൻ: ലോകകപ്പ് ക്രിക്കറ്റിൽ അയർലൻഡിന് രണ്ടാം ജയം. യുഎഇയെ രണ്ടു വിക്കറ്റിനാണ് അയർലൻഡ് തോൽപ്പിച്ചത്. ജയിക്കാൻ 279 റൺസ് വേണ്ടിയിരുന്ന അയർലൻഡ് നാല് പന്ത് ശേഷിക്കേ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്നും നാല് പോയിന്റുമായി അയർലൻഡ് പൂൾ ബിയിൽ രണ്ടാം സ്ഥാനത്തെത്തി. രണ്ടു ജയവുമായി നാല് പോയിന്റുള്ള ഇന്ത്യ മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെയാണ് അയർലൻഡ് തോൽപ്പിച്ചത്.

ജയിക്കാൻ അവസാന 10 ഓവറിൽ 95 റൺസാണ് അയർലൻഡിന് വേണ്ടിയിരുന്നത്. കെവിൻ ഒബ്രിയാന്റെ വെടിക്കെട്ട് ബാറ്റിംഗാണ് അവരെ രക്ഷിച്ചത്. 25 പന്തിൽ അർധ സെഞ്ചുറി (50) നേടിയ ഒബ്രിയാൻ എട്ട് ഫോറും രണ്ടു സിക്‌സും നേടി. 80 റൺസ് നേടിയ ഗാരി വിൽസനാണ് ടോപ് സ്‌കോറർ. 69 പന്തിൽ ഒൻപത് ഫോറുകൾ ഉൾപ്പെടെയാണ് വിൽസൺ 80 റണ്ണെടുത്തത്. വില്യം പോർട്ടർഫീൽഡും എഡ് ജോയ്‌സും 37 റൺസ് വീതം നേടി. വിൽസനാണ് മാൻ ഓഫ് ദ മാച്ച്.

ആദ്യം ബാറ്റ് ചെയ്ത യുഎഇ മധ്യനിര ബാറ്റ്‌സ്മാൻ ഷയിമാൻ അൻവറിന്റെ (106) സെഞ്ചുറിയുടെ മികവിലാണ് 278 റൺസ് നേടിയത്. ആറിനു 131 എന്ന നിലയിൽ തകർന്ന യുഎഇയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നതു ഷയിമാനും അംജദ് ജാവേദും (42) ചേർന്ന ഏഴാം വിക്കറ്റ് സഖ്യമാണ്. ഇരുവരും ചേർന്ന് 107 റൺസ് കൂട്ടിച്ചേർത്തു. ലോകകപ്പിലെ ഏറ്റവും മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണിത്. മുൻനിര ബാറ്റ്‌സ്മാന്മാരിൽ ഓപ്പണർ അംജത് അലി (45) മാത്രമാണു മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചത്. മലയാളി താരം കൃഷ്ണ ചന്ദ്രൻ റണ്ണൊന്നുമെടുക്കാതെ പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP