Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകക്കപ്പിലെ ആദ്യ അട്ടിമറി അയർലണ്ടിന്റെ വക; വെസ്റ്റിൻഡീസിനെ അട്ടിമറിച്ചത് നാല് വിക്കറ്റിന്; 305 റൺസ് പിന്തുടർന്ന് വിജയിച്ചു

ലോകക്കപ്പിലെ ആദ്യ അട്ടിമറി അയർലണ്ടിന്റെ വക; വെസ്റ്റിൻഡീസിനെ അട്ടിമറിച്ചത് നാല് വിക്കറ്റിന്; 305 റൺസ് പിന്തുടർന്ന് വിജയിച്ചു

മെൽബൺ: ഈ ലോകകപ്പിലെ ആദ്യത്തെ അട്ടിമറി അയർലണ്ടിന്റെ വക. കരുത്തരായ വെസ്റ്റിൻഡീസിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് അയർലണ്ട് അട്ടിമറി വിജയം കരസ്ഥമാക്കിയത്. 305 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ അയർലൻഡ് വമ്പൻ സ്‌കോറിൽ എത്േതിപ്പിടിക്കുകയായിരുന്നു. വളരെ ആധികാരികമായിരുന്നു അയർലണ്ടിന്റെ വിജയം. 60 പന്തുകളിൽ 70 റൺ വാരിക്കൂട്ടിയ നിയാൽ ഒബ്രൈൻ ആധികാരികമായി തന്നെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെ അയർലണ്ട് അട്ടിമറിച്ചിരുന്നു. സ്റ്റിർലിങ്ങാണ് കളിയിലെ കേമൻ.

ഓപ്പണർ സ്റ്റിർലിങ് (92), ജോയ്‌സ് (84) എന്നിവർ ചേർന്ന് രണ്ടാം വിക്കറ്റിൽ നടത്തിയ പടയോട്ടമാണ് അസാധ്യമായ ലക്ഷ്യത്തിലേക്ക് കുതിക്കാൻ അയർലാൻഡിന് പ്രചോദനമായത്. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 106 റൺ ഒഴുകിയെത്തി. 84 പന്തിൽ നിന്നും മൂന്ന് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളുടെയും സഹായത്തോടെ കുതിക്കുകയായിരുന്ന സ്റ്റിർലിങ് ശതകത്തിന് തൊട്ടടുത്തെത്തി വീണ ശേഷം ക്രീസിലെത്തിയ ഒബ്രെയ്‌നും അർധശതകം കണ്ടെത്തിയതോടെ അയർലൻഡ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു, അലക്ഷ്യമായി പന്തെറിഞ്ഞ കരീബിയൻ പട തങ്ങളുടെ ന്യൂനതകളെല്ലാം വരച്ചുകാട്ടുന്ന നാണംക്കെട്ട പ്രകടനമാണ് പുറത്തെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ വിൻഡീസ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തു.
വിൻഡീസിനെ തുടക്കം മുതൽ ചെറുമീനുകളായ അയർലൻഡ് ഞെട്ടിച്ചു. ഓപ്പണിങ് കൂട്ടുകെട്ട് കേവലം 30 റൺസിനുള്ളിൽ പൊളിഞ്ഞു. 18 റൺസെടുത്ത ഡെയ്ൻ സ്മിത്തിനെ ഒബ്രിയൻ വീഴ്‌ത്തി. സ്മിത്തിന്റെ അലക്ഷ്യമായുള്ള ഷോട്ട് ഡീപ്പിൽ മൂനിയുടെ കൈകളിൽ ഭദ്രമായി ഒതുങ്ങി. മൂന്നമനായി ഇറങ്ങിയ ഡാരൻ ബ്രാവോ ഒരു പന്ത് പോലും നേരിടാതെ റണ്ണൗട്ടായി കൂടാരത്തിലെത്തി. ക്രിസ് ഗെയിലിന്റെ എഡ്ജിൽ നിന്നു തെന്നിനീങ്ങിയ പന്ത് ഫീൽഡറുടെ കൈകളിലെത്തിയത് ശ്രദ്ധിക്കാതെ റൺസിനായി ഓടിയ ബ്രാവോയ്ക്കു അതുവഴി പവലിയനിലേക്കും ഓടേണ്ടിവന്നു. വൈകാതെ 36 റൺസെടുത്ത ക്രിസ് ഗെയിലും മർലോൻ സാമുവൽസും(21) ദിനേഷ് രാംദിനും(1) ഒന്നിനു പിന്നാലെ ഒന്നായി കൂടണഞ്ഞു. ഇതോടെ വിൻഡീസിന്റെ സ്‌കോർ 87 ന് അഞ്ച് എന്ന പരിതാപകരമായ അവസ്ഥലായി.

എന്നാൽ മധ്യനിരയിലെ കരുത്തൻ ലിൻഡിൽ സിമ്മൻസും ഡാരൻ സമിയും ക്രീസിൽ അഴിഞ്ഞാടിയതോടെ വിൻഡീസ് സ്!കോർ കുതിച്ചുകയറി. ഇരുവരും അയർലൻഡിന്റെ ബോളർമാരെ പലവട്ടം അതിർത്തി കടത്തി. ഇതിനിടെ അഞ്ചു സിക്‌സറും ഒമ്പതു ബൗണ്ടറികളുമായി സിമ്മൻസ് സെഞ്ച്വറിയിലേക്ക് കുതിച്ചുകയറിയിരുന്നു. പിന്നാലെ സമിയും അർധ സെഞ്ച്വറി നേടി കരീബിയൻ കരുത്ത് അറിയിച്ചു. സമി 67 പന്തിൽ നിന്നു 89 റൺസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP