Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാർദിക് പാണ്ഡ്യയെ എന്നോട് താരതമ്യം ചെയ്യല്ലേ; ഇനിയും ഈ പിഴവുകൾ പാണ്ഡ്യ ആവർത്തിച്ചാൽ താനുമായി താരതമ്യം ചെയ്യരുതെന്ന് കപിൽ ദേവ്

ഹാർദിക് പാണ്ഡ്യയെ എന്നോട് താരതമ്യം ചെയ്യല്ലേ; ഇനിയും ഈ പിഴവുകൾ പാണ്ഡ്യ ആവർത്തിച്ചാൽ താനുമായി താരതമ്യം ചെയ്യരുതെന്ന് കപിൽ ദേവ്

സെഞ്ചൂറിയൻ: ഹാർദ്ദിക് പാണ്ഡ്യയെ താനുമായി താരതമ്യം ചെയ്യുന്നതിൽ കപിൽ ദേവിന് രോഷം. മികച്ച ഓൾറൗണ്ടറായതിനാൽ പാണ്ഡ്യയെ ആരാധകർ കപിൽ ദേവുമായാണ് ഉപമിച്ചിരുന്നത്. എന്നാൽ ഇത് കപിൽ ദേവിനെ ഇപ്പോൾ ശുണ്ഡി പിടിപ്പിച്ചിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ പിഴവുകൾ ഹാർദിക് പാണ്ഡ്യ ആവർത്തിച്ചതാണ് കപിൽ ദേവിനെ ദേഷ്യം പിടിപ്പിച്ചത്. ഇത്തരം തെറ്റുകൾ ആവർത്തിച്ചാൽ തന്നെ പാണ്ഡ്യയുമായി താരതമ്യം ചെയ്യരുതെന്നാണ് കപിൽ ദേവ് പറയുന്നത്. എ.ബി.പി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കപിലിന്റെ പ്രതികരണം.

കപിൽ ദേവിന് ശേഷം ഇന്ത്യയുടെ മികച്ച ഓൾറൗണ്ടറാകാൻ കഴിവുള്ള താരമാണ് പാണ്ഡ്യയെന്നും വിലയിരുത്തപ്പെട്ടിരുന്നു.എന്നാൽ സെഞ്ചൂറിയനിൽ പാണ്ഡ്യ വരുത്തിയ പിഴവ് കപിൽ ദേവിനെ ദേഷ്യം പിടിപ്പിക്കുകയായിരുന്നു, 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ചു വിക്കറ്റിന് 65 റൺസെന്ന നിലയിൽ നിൽക്കെയാണ് പാണ്ഡ്യ ക്രീസിലെത്തിയത്.

ലുങ്കിയെറിഞ്ഞ വൈഡ് പന്തിൽ റാംപ് ഷോട്ട് അടിക്കാൻ ശ്രമിച്ച് വിക്കറ്റ് കീപ്പർക്ക് ക്യാച്ച് സമ്മാനിച്ച് പാണ്ഡ്യ പുറത്താകുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ അശ്രദ്ധ മൂലം റൺഔട്ടാകുകയും ചെയ്തു. ഈ രണ്ടു പുറത്താകലുകളുമാണ് കപിൽ ദേവിനെ ചൊടിപ്പിച്ചത്.

ഇത്തരം നിസ്സാര തെറ്റുകൾ പാണ്ഡ്യ ആവർത്തിക്കുകയാണെങ്കിൽ അവനെ എന്നോട് താരതമ്യപ്പെടുത്തരുത്. കപിൽ വ്യക്തമാക്കി. പാണ്ഡ്യ കപിലുമായുള്ള താരതമ്യത്തിന് അർഹനല്ലെന്ന് മുൻ താരം സന്ദീപ് പാട്ടീലും വ്യക്തമാക്കി. ഇന്ത്യക്ക് വേണ്ടി 15 വർഷം കളിച്ച താരമാണ് കപിലെന്നും പാണ്ഡ്യ കളി തുടങ്ങിയിട്ടേയുള്ളുവെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP