Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബറോഡയെ തോൽപ്പിച്ച് മുഷ്താഖ് അലി ട്രോഫിയിൽ കേരളം സെമി പ്രതീക്ഷ സജീവമാക്കി; പത്താന്മാരും മുനാഫ് പട്ടേലും ഉൾപ്പെട്ട കരുത്തരായ ടീമിനെ തകർത്തത് അവസാന ഓവറിലെ വെടിക്കെട്ടിൽ

ബറോഡയെ തോൽപ്പിച്ച് മുഷ്താഖ് അലി ട്രോഫിയിൽ കേരളം സെമി പ്രതീക്ഷ സജീവമാക്കി; പത്താന്മാരും മുനാഫ് പട്ടേലും ഉൾപ്പെട്ട കരുത്തരായ ടീമിനെ തകർത്തത് അവസാന ഓവറിലെ വെടിക്കെട്ടിൽ

മുംബൈ: അവസാന ഓവർ വരെ ആവേശം വിതറിയ പോരാട്ടത്തിൽ കരുത്തരായ ബറോഡയെ തകർത്ത് കേരളം സയദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 മത്സരത്തിൽ സെമി പ്രതീക്ഷ നിലനിർത്തി.

സൂപ്പർ ലീഗിൽ ബറോഡയ്‌ക്കെതിരെ നാല് വിക്കറ്റിന്റെ ഉജ്വല ജയമാണു കേരളം നേടിയത്. യൂസഫ് പത്താൻ, ഇർഫാൻ പത്താൻ, മുനാഫ് പട്ടേൽ തുടങ്ങി ഇന്ത്യൻ ടീമിൽ കളിച്ച താരങ്ങളുമായി എത്തിയ ബറോഡയ്‌ക്കെതിരെ ആധികാരിക വിജയമാണ് കേരളം സ്വന്തമാക്കിയത്.

ബറോഡ മുന്നോട്ട് വച്ച 161 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. രോഹൻ പ്രേമും (6) സഞ്ജു സാംസണും(0) നിറം മങ്ങിയിട്ടും കേരളം ജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന കേരളത്തിനു വേണ്ടി റൈഫിയും പ്രശാന്തും വിജയം നേടിയെടുക്കുകയായിരുന്നു. 15 റൺസ് എടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റു നഷ്ടപ്പെട്ട നിലയിൽ നിന്നാണു വിജയതീരത്തണയാൻ കേരളത്തിനു കഴിഞ്ഞത്.

21 പന്തിൽ 47 റൺസ് നേടി പുറത്താകാതെ നിന്ന റൈഫി വിൻസന്റ് ഗോമസിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മൂന്ന് സിക്‌സും മൂന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു റൈഫിയുടെ ഇന്നിങ്‌സ്. പ്രശാന്ത് പത്മനാഭൻ (17), സച്ചിൻ ബേബി (44), ഫാബിദ് അഹമ്മദ് (11) എന്നിവരും നിർണായക സംഭാവന നൽകി.

ടോസ് നേടിയ കേരള നായകൻ സച്ചിൻ ബേബി ബറോഡയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 18 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 35 റൺ നേടിയ ഇർഫാൻ പത്താനാണ് ബറോഡയുടെ ടോപ്‌സ്‌കോറർ. 20 ഓവറിൽ ആറിന് 160 റൺസെടുത്ത ബറോഡയ്ക്കു വേണ്ടി ദീപക് ഹൂഡ 16 പന്തിൽ 32 റൺസ് നേടി. കേരളത്തിനായി സന്ദീപ് വാര്യരും പ്രശാന്ത് പത്മനാഭനും രണ്ടുവിക്കറ്റു വീതം വീഴ്‌ത്തി. മനുകൃഷ്ണൻ, ഫാബിദ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP