Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വാർട്ടർ ഇനി എളുപ്പമാകില്ല; അടുത്ത മൽസരത്തിൽ കേരളത്തിന്റെ എതിരാളികൾ വിദർഭ; ഫായിസ് ഫസലിനേയും വസീം ജാഫറിനേയും പിടിച്ച് കെട്ടിയാൽ കളി കേരളത്തിന്റെ വരുതിയിൽ; ചരിത്രത്തിന്റെ ഭാഗമാകാൻ കേരള ടീം

ക്വാർട്ടർ ഇനി എളുപ്പമാകില്ല; അടുത്ത മൽസരത്തിൽ കേരളത്തിന്റെ എതിരാളികൾ വിദർഭ; ഫായിസ് ഫസലിനേയും വസീം ജാഫറിനേയും പിടിച്ച് കെട്ടിയാൽ കളി കേരളത്തിന്റെ വരുതിയിൽ; ചരിത്രത്തിന്റെ ഭാഗമാകാൻ കേരള ടീം

മുംബൈ: ശ്രീലങ്കയെ ലോകചാംപ്യന്മാരാക്കിയ ഡേവ് വാട്‌മോറിനെ കേരള ക്രിക്കറ്റിന്റെ തലപ്പത്തെത്തിച്ചപ്പോൾ എല്ലാവരും അമ്പരന്നു. ആവറേജിവനും താഴെയുള്ള ഒരു ടീമിനെ വെച്ച് എന്ത് ചെയ്യാനാണ് വാട്‌മോർ എന്ന്. എന്നാൽ അഞ്ച് മൽസരങ്ങളിൽ നാലും വിജയിച്ച് ക്വാർട്ടറിലക്ക് കടന്നപ്പോൾ എല്ലാവരും അമ്പരന്നു.

ഗുജറാത്തിനോട് പരാജയപ്പെട്ടെങ്കിലും മറ്റെല്ലാ ടീമുകളേയും നിലം പരിശാക്കി കേരളം ക്വാർട്ടറിലെത്തിയപ്പോൾ അവിടെ എതിരാളികൾ ശക്തരായ വിദർഭയാണ്. ഇന്ത്യൻ താരങ്ങളായ ഫായിസ് ഫസലും വസീം ജാഫറുമുൾപ്പെടുന്ന വിദർഭയെ നേരിടുമ്പോൾ സെമി എന്ന സ്വപ്‌നമാണ് കേരളത്തിന്റെ മുന്നിലുഴള്ളത്.

ബംഗാളും പഞ്ചാബും ഉൾപ്പെടെയുള്ള കരുത്തന്മാരുടെ ഗ്രൂപ്പിലായിരുന്ന വിദർഭ നാലു ജയവും രണ്ടു സമനിലയുമായാണ് ഒന്നാമതെത്തിയത്.ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മികവു തെളിയിച്ചാണ് വിദർഭയുടെ മുന്നേറ്റം.

ഡിസംബർ ഏഴിനാണ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നത്. സൂറത്തിൽ വച്ചാണ് കേരളവും വിദർഭയും തമ്മിലുള്ള മത്സരം. മറ്റു മത്സരങ്ങളിൽ ജെയ്പൂരിൽ ഗുജറാത്ത് ബംഗാളിനെയും വിജയവാഡയിൽ ഡൽഹി മധ്യപ്രദേശിനെയും നേരിടും. നാഗ്പുറിൽ കർണാടകയും മുംബൈയും തമ്മിലാണ് മറ്റൊരു ക്വാർട്ടർ മ്ത്സരം.

ഗസ്റ്റ് താരം ജലജ് സക്‌സേനയാണ് ടൂർണമെന്റിൽ ഇത് വരെ കേരളത്തിന്റെ താരം. സഞ്ജു സാംസൺ, ബേസിൽ തമ്പി എന്നിവരടക്കം ഓരോരുത്തരും തങ്ങളുടെ സംഭാവന ടീമിന് നൽകുന്നു. ആ ആവേശം വിദർഭയോടും തുടർന്നാൽ കേരളം രഞ്ജി ട്രോഫിയുടെ സെമി കളിക്കും എന്ന് പ്രതീക്ഷിക്കാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP