Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഞ്ജു സാംസൺ പൊരുതിയെങ്കിലും അവസാന ഓവറുകളിൽ ഇടറി വീണ് രാജസ്ഥാൻ റോയൽസ്; ബൗളിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി; സൺറൈസേഴ്‌സിനെ തോൽപ്പിച്ചാൽ കിങ്ഖാന്റ ടീം ഐപിഎൽ ഫൈനലിൽ എത്തും

സഞ്ജു സാംസൺ പൊരുതിയെങ്കിലും അവസാന ഓവറുകളിൽ ഇടറി വീണ് രാജസ്ഥാൻ റോയൽസ്; ബൗളിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി; സൺറൈസേഴ്‌സിനെ തോൽപ്പിച്ചാൽ കിങ്ഖാന്റ ടീം ഐപിഎൽ ഫൈനലിൽ എത്തും

കൊൽക്കത്ത: ആവേശകരമായ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ വീഴ്‌ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മൽസരത്തിൽ ബൗളിങ് മികവു കൊണ്ടാണ് രാജസ്ഥാൻ വിജയിച്ചത്. വിജയത്തോടെ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്‌സിനെ തോൽപ്പിച്ചാൽ ടീം ഐപിഎൽ ഫൈനലിൽ എത്തും. 170 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ കൊൽക്കത്തയ്ക്ക് സ്വന്തമായത് 25 റൺസ് വിജയം. വെള്ളിയാഴ്‌ച്ചയാണ് രണ്ടാം ക്വാളിഫയർ.

കൊൽക്കത്ത ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഒന്നാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്ത രഹാനെത്രിപാഠി സഖ്യവും രണ്ടാം വിക്കറ്റിൽ 62 കൂട്ടിച്ചേർത്ത രഹാനെസഞ്ജു സഖ്യവും പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് മൽസരം കൈവിടുകയായിരുന്നു. 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ രാജസ്ഥാൻ. എന്നാൽ, പിന്നീട് മികച്ച ബോളിങ്ങുമായി കളം നിറഞ്ഞ ആതിഥേയർ മൽസരം സ്വന്തമാക്കി.

രാഹുൽ ത്രിപാഠി 13 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 20 റൺസെടുത്തു. രഹാനെ 41 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 46 റൺസെടുത്തപ്പോൾ, സഞ്ജു സാംസൺ 38 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 50 റൺസെടുത്ത് പുറത്തായി. ഇവർ പുറത്തായ ശേഷമെത്തിയ ഹെന്റിക് ക്ലാസൻ (18 പന്തിൽ പുറത്താകാതെ 18), സ്റ്റ്യുവാർട്ട് ബിന്നി (മൂന്നു പന്തിൽ പൂജ്യം), കൃഷ്ണപ്പ ഗൗതം (ഏഴു പന്തിൽ ഒൻപത്) എന്നിവർക്ക് വമ്പനടികൾക്ക് സാധിക്കാതെ പോയതാണ് മൽസരം കൊൽക്കത്തയ്ക്ക് അനുകൂലമാക്കിയത്.

കൊൽക്കത്തയ്ക്കായി പിയൂഷ് ചാവ്‌ല നാല് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റും കുൽദീപ് യാദവ് നാല് ഓവറിൽ 18 റൺസ് വഴങ്ങിയും പ്രാസിദ് കൃഷ്ണ നാല് ഓവറിൽ 28 റൺസ് വഴങ്ങിയും ഓരോ വിക്കറ്റും വീഴ്‌ത്തി. മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങിയ ആന്ദ്രെ റസലും മികച്ച പ്രകടനം നടത്തി.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത രാജസ്ഥാന്റെ ശരിവെക്കുന്ന പ്രകടനമായിരുന്നു തുടക്കത്തിൽ ബൗളർമാരുടേത്. 24 റൺസെടുക്കുന്നതിനിടെ കൊൽക്കത്തയുടെ മൂന്ന് വിക്കറ്റുകൾ രാജസ്ഥാൻ ബൗളർമാർ പിഴുതു. സ്പിന്നർമാരായ ഗൗതമും ശ്രേയസ് ഗോപാലും പേസർ ജോഫ്ര ആർച്ചറുമായിരുന്നു വിക്കറ്റ് നേട്ടക്കാർ. വെടിക്കെട്ട് വീരൻ സുനിൽ നരെയ്ൻ (നാല്), റോബിൻ ഉത്തപ്പ (മൂന്ന്), നിതീഷ് റാണ (മൂന്ന്) എന്നിവർ നാലാം ഓവർ കഴിയുമ്പോഴേക്കും ഡഗൗട്ടിൽ തിരിച്ചെത്തി. ഓപണർ ക്രിസ് ലിന്നും (18) കാർത്തികും രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും സ്‌കോർ 51ൽ നിൽക്കെ ആസ്‌ട്രേലിയക്കാരനെ ഗോപാൽ മടക്കി.

എന്നാൽ, പിന്നീട് കളി കൊൽക്കത്തയുടെ കൈയിലായിരുന്നു. ശുഭ്മാൻ ഗില്ലിനൊപ്പം (17 പന്തിൽ 28) അഞ്ചാം വിക്കറ്റിൽ 55 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ കാർത്തിക് ആറാം വിക്കറ്റിൽ റസലിനൊപ്പം 29 റൺസ് കൂട്ടുകെട്ടുമുയർത്തി. രണ്ട് സിക്‌സും നാലു ഫോറും പായിച്ച കാർത്തിക് 18ാം ഓവറിൽ ബെൻ ലാഫ്‌ളിന്റെ പന്തിൽ രഹാനെക്ക് പിടികൊടുത്താണ് മടങ്ങിയത്. തുടർന്നും ആഞ്ഞടിച്ച റസൽ അഞ്ച് സിക്‌സും മൂന്ന് ഫോറും പായിച്ചപ്പോൾ സ്‌കോർ 169ലെത്തി. രാജസ്ഥാനുവേണ്ടി ആർച്ചറും ഗൗതമും ലാഫ്‌ളിനും രണ്ട് വിക്കറ്റ് വീതവും ഗോപാൽ ഒരു വിക്കറ്റുമെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP