Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാൻ ആരാണെന്ന് ചോദിച്ചാൽ കോഹ്ലിയാണെന്ന് പറയാം; എന്നാൽ ഏകദിന- ട്വന്റി 20 ഫോർമാറ്റുകളിൽ രോഹിതിനെ വെല്ലാൻ കോഹ്ലിക്ക് ആകുന്നില്ല'; കോഹ്ലിയേക്കാൾ കേമൻ രോഹിത് ശർമയാണെന്ന് മുൻ ഇന്ത്യൻ താരം സന്ദീപ് പാട്ടീൽ

'ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാൻ ആരാണെന്ന് ചോദിച്ചാൽ കോഹ്ലിയാണെന്ന് പറയാം; എന്നാൽ ഏകദിന- ട്വന്റി 20 ഫോർമാറ്റുകളിൽ രോഹിതിനെ വെല്ലാൻ കോഹ്ലിക്ക് ആകുന്നില്ല'; കോഹ്ലിയേക്കാൾ കേമൻ രോഹിത് ശർമയാണെന്ന് മുൻ ഇന്ത്യൻ താരം സന്ദീപ് പാട്ടീൽ

മറുനാടൻ ഡസ്‌ക്

മുംബൈ: കോഹ്ലിയേക്കാൾ കേമൻ രോഹിത് ശർമ തന്നെയെന്ന് മുൻ ഇന്ത്യൻ താരം. മുൻ ഇന്ത്യൻ താരവും ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന സന്ദീപ് പാട്ടീലാണ് രോഹിത് ശർമയാണ് കോഹ്ലിയേക്കാൾ മികച്ചവൻ എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയന്ത്രിത ഓവർ മത്സരങ്ങളിൽ കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാൻ രോഹിത് ആണെന്നാണ് സന്ദീപ് പാട്ടീൽ പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാൻ ആരാണെന്ന് ചോദിച്ചാൽ കോഹ്ലിയാണെന്ന് പറയാം. എന്നാൽ ഏകദിന - ട്വന്റി 20 ഫോർമാറ്റുകളിൽ രോഹിതിനെ വെല്ലാൻ കോഹ്ലിക്ക് ആകുന്നില്ലെന്നാണ് പാട്ടീലിന്റെ അഭിപ്രായം. കോഹ്ലിയുടെ ആരാധകർക്ക് ഈ പ്രസ്താവന ഇഷ്ടപ്പെടില്ലെന്നും എന്നാൽ അതാണ് സത്യമെന്നും പാട്ടിൽ പറയുന്നു.

'നിശ്ചയമായും കോഹ്ലി മികച്ച ബാറ്റ്‌സ്മാനാണ്. അതിൽ സംശയം ഒന്നുമില്ല. അദ്ദേഹമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാൻ. എന്നാൽ നിയന്ത്രിത ഓവർ മത്സരങ്ങളിലേക്ക് വരുമ്‌ബോൾ രോഹിത് ശർമ കോഹ്ലിയേക്കാൾ കേമനാണ്. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന കോഹ്ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്ബരയിൽ മികച്ച പ്രകടനം കാഴ്ചവെക്കും. എന്നിരുന്നാലും ഈ വർഷം നിയന്ത്രിത ഓവർ മത്സരങ്ങളിൽ രോഹിത് അവിശ്വസനീയമായ പ്രകടനമാണ് നടത്തിയത്'. പാട്ടീൽ അഭിപ്രായപ്പെട്ടു.

അതേസമയം, ഈ വർഷത്തെ കണക്കിൽ രോഹിതിനേക്കാൾ മുന്നിൽ നിൽക്കുന്നത് കോഹ്ലി തന്നെയാണ്. ടെസ്റ്റിൽ ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കോഹ്ലി ഇക്കാര്യത്തിൽ ലോകതാരങ്ങളിൽ നാലാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്ന് 75.64 റൺ ശരാശരിയിൽ 1,059 റൺസാണ് കോഹ്ലിയുടെ സമ്ബാദ്യം. 11 മത്സരങ്ങളിൽ നിന്ന് 74.50 ശരാശരിയിൽ 1,192 റൺസ് നേടിയ സ്റ്റീവൻ സ്മിത്താണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ഏകദിനത്തിൽ 26 മത്സരങ്ങളിൽ നിന്ന് 76.84 ശരാശരിയിൽ 1,460 റൺസാണ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ ആറ് സെഞ്ച്വറികളും ഏഴ് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. രോഹിത് 21 മത്സരങ്ങളിൽ നിന്ന് 71.83 ശരാശരിയിൽ 1,140 റൺസാണ് നേടിയിരിക്കുന്നത്. ഒരു ഡബിൾ ഉൾപ്പെടെ ആറ് സെഞ്ച്വറികൾ അടിച്ച രോഹിതിന്റെ അക്കൗണ്ടിൽ അഞ്ച് അർദ്ധ സെഞ്ച്വറികളാണ് ഉള്ളത്. 299 റൺസുമായി കോഹ്ലി ലോകതാരങ്ങളിൽ ആറാം സ്ഥാനത്തും 283 റൺസുമായി രോഹിത് എട്ടാം സ്ഥാനത്തുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP