Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാഗ്പൂർ ടെസ്റ്റിൽ 405 റൺസ് ലീഡോടെ ആദ്യ ഇന്നിങ്‌സ് ഇന്ത്യ ഡിക്‌ളർ ചെയ്തു; കോഹ് ലിക്ക് ഇരട്ടസെഞ്ചുറി; രോഹിതിനും സെഞ്ചുറി; ശ്രീലങ്കയ്ക്ക് തോൽവി ഒഴിവാക്കാൻ വൻ വെല്ലുവിളിയുമായി ഇന്ത്യ

നാഗ്പൂർ ടെസ്റ്റിൽ 405 റൺസ് ലീഡോടെ  ആദ്യ ഇന്നിങ്‌സ് ഇന്ത്യ ഡിക്‌ളർ ചെയ്തു;  കോഹ് ലിക്ക് ഇരട്ടസെഞ്ചുറി; രോഹിതിനും സെഞ്ചുറി; ശ്രീലങ്കയ്ക്ക് തോൽവി ഒഴിവാക്കാൻ വൻ വെല്ലുവിളിയുമായി ഇന്ത്യ

നാഗ്പുർ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ചുറി . 259 പന്തിൽ 15 ഫോറുകളും രണ്ട് സിക്‌സറുകളും അടക്കമാണ് കോഹ്ലിയുടെ നേട്ടം. ഈ നേട്ടത്തോടെ ഇന്ത്യ ആറു വിക്കറ്റിന് 610 എന്ന ശക്തമായ നിലയിൽ് ഇന്നിങ്‌സ് ഡിക്‌ളർ ചെയ്തു. ശ്രീലങ്കയുടെ മേൽ 405 റൺസ് ലീഡുണ്ട്.

ടെസ്റ്റ് കരിയറിൽ ഇന്ത്യൻ ക്യാപ്റ്റന്റെ അഞ്ചാം ഇരട്ടസെഞ്ചുറിയാണിത്. നേരത്തെ വെസ്റ്റിൻഡീസ്, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകൾക്കെതിരെയാണ് കോലി ഇതിന് മുമ്പ് ഇരട്ടസെഞ്ചുറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ 19ാം സെഞ്ചുറിയെന്ന നേട്ടമാണ് ഇതോടെ കോഹ്ലിക്ക് സ്വന്തമായത്. ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. ഗാവസ്‌കറിന്റെ 11 സെഞ്ചുറികളുടെ റെക്കോർഡാണ് 12 സെഞ്ചുറികളുമായി കോഹ്ലി മറികടന്നത്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡും കോഹ്ലിക്കാണ് 2017ൽ ഇതുവരെ 10 എണ്ണം. 2005ലും 2006ലും റിക്കി പോണ്ടിങ്, 2005ൽ ഗ്രേയം സ്മിത്ത് എന്നിവർ നേടിയ ഒൻപതു സെഞ്ചുറികളുടെ റെക്കോർഡാണ് ഇതോടെ തകർന്നത്.

കോഹ്‌ലിയുടെ ഇരട്ടസെഞ്ചുറിക്കു പുറമെ ഓപ്പണർ മുരളി വിജയ് (128), ചേതേശ്വർ പൂജാര (143), രോഹിത് ശർമ (പുറത്താകാതെ 102) എന്നിവരുടെയും മികവിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 610 റൺസെടുത്ത ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ഇതോടെ ഇന്ത്യയ്ക്ക് 405 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. ഒന്നാം ഇന്നിങ്‌സിൽ ശ്രീലങ്ക 205 റൺസിനു പുറത്തായിരുന്നു.

രോഹിത് സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെയായിയിരുന്നു ഡിക്ലറേഷൻ. ഇന്ത്യൻ ഇന്നിങ്‌സിൽ നാലു താരങ്ങൾ സെഞ്ചുറി നേടുന്നത് ഇത് മൂന്നാം തവണയാണ്. 2010ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും 2007ൽ ബംഗ്ലാദേശിനെതിരെയുമാണ് മുൻപ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 160 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെയാണ് രോഹിത് തന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. അഞ്ചു പന്തിൽ ഒരു റണ്ണെടുത്ത വയോധികിമാൻ സാഹ രോഹിതിനൊപ്പം പുറത്താകാതെ നിന്നു.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്. 362 പന്ത് നേരിട്ട് 143 റൺസടിച്ച് ചേതേശ്വർ പൂജാര പുറത്തായപ്പോൾ രണ്ടു റൺസെടുക്കാനെ രഹാനെക്ക് കഴിഞ്ഞുള്ളൂ. നേരത്തെ രണ്ടാം ദിനം മുരളി വിജയും സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. 221 പന്തിൽ 128 റൺസാണ് വിജയ് നേടിയത്. അതേസമയം കെ.എൽ രാഹുൽ ഏഴു റൺസെടുത്തും പുറത്തായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP