Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിരാട് കോഹ്ലിക്ക് 50-ാം സെഞ്ചുറി; ഇന്ത്യൻ നായകൻ ഗവാസ്‌ക്കറിന്റെ നേട്ടത്തിനൊപ്പം; കൊൽക്കൊത്ത ടെസ്റ്റ് ആവേശകകരമായ അന്ത്യത്തിലേയ്ക്ക്

വിരാട് കോഹ്ലിക്ക് 50-ാം സെഞ്ചുറി; ഇന്ത്യൻ നായകൻ ഗവാസ്‌ക്കറിന്റെ നേട്ടത്തിനൊപ്പം; കൊൽക്കൊത്ത ടെസ്റ്റ് ആവേശകകരമായ അന്ത്യത്തിലേയ്ക്ക്

ന്യൂഡൽഹി: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് രാജ്യാന്തര ക്രിക്കറ്റിൽ 50-ാം സെഞ്ചുറി. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ സെഞ്ചുറി നേടിയതോടെയാണ് നേട്ടം. ടെസ്റ്റിലെ 18-ാം സെഞ്ചുറിയാണ് കോഹ്ലി നേടിയത്. ഇതോടെ ടെസ്റ്റിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന ഇന്ത്യൻ നായകനെന്ന നിലയിൽ സുനിൽ ഗവാസ്‌കറിന്റെ നേട്ടത്തിനൊപ്പമെത്തി കോഹ്ലി. 11 സെഞ്ചുറിയാണ് ക്യാപ്റ്റനെന്ന നിലയിൽ ഇരുവരും നേടിയട്ടുള്ളത്.

ശ്രീലങ്കയ്ക്ക് മുന്നിൽ 231 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് എട്ടു വിക്കറ്റിന് 352 എന്ന നിലയിൽ ഡിക്ലയർ ചെയ്തു.ശ്രീലങ്ക ഇപ്പോൾ നാലു വിക്കറ്റു നഷ്ടത്തിൽ 53 റൺസ് എടുത്തിട്ടുണ്ട്.

ആദ്യ ഇന്നിങ്‌സിൽ ബാറ്റിങ്ങിലും ബോളിങ്ങിലും വരിഞ്ഞുമുറുക്കിയ ലങ്കയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുകയായിരുന്നു ഇന്ത്യ. ഓപ്പണർമാരായ കെ.എൽ. രാഹുൽ (79), ശിഖർ ധവാൻ (94), ചേതേശ്വർ പൂജാര (22), എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. രഹാനെ റണ്ണൊന്നുമെടുക്കാതെയും ജഡേജ ഒൻപതു റൺസുമെടുത്തും പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP