Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ ആഭ്യന്തര കലഹമെന്ന് സൂചന; ഫൈനലിന് മുമ്പും കോഹ്ലിയും കുംബ്‌ളെയും തമ്മിൽ തർക്കമുണ്ടായി; അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാളിയെന്നും വാർത്തകൾ

തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ ആഭ്യന്തര കലഹമെന്ന് സൂചന; ഫൈനലിന് മുമ്പും കോഹ്ലിയും കുംബ്‌ളെയും തമ്മിൽ തർക്കമുണ്ടായി; അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാളിയെന്നും വാർത്തകൾ

ന്യൂഡൽഹി: ചാംപ്യൻസ് ട്രോഫി ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ കലാപത്തിന് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.ഫൈനലിന് തലേദിവസം പോലും ഇരുവരും തമ്മിൽ കാര്യമായ കൂടിയാലോചനകളൊന്നും നടന്നിരുന്നില്ല എന്നാണു സൂചന.കളിക്കാരും കോച്ചും തമ്മിൽ നേരത്തേ തന്നെ പ്രശ്‌നമുണ്ടായിരുന്നുവെങ്കിലും ടൂർണമെന്റിനിടയിലും അതിന് കാര്യമായ കുറവൊന്നുമുണ്ടായില്ല.ഫൈനലിന് തൊട്ടു മുമ്പും ഇരുവരും തമ്മിൽ കടുത്ത വിയോജിപ്പുകളുണ്ടായി.തുടർന്ന് ഉപദേശക സമിതി അംഗങ്ങളും ബി സി സി ഐ സെക്രട്ടറി അമിതാബ് ചൗധരി,സി ഇ ഒ,ജനറൽ മാനേജർ എന്നിവർ കോഹ്ലിയുമായി സമവായ ചർച്ച നടത്തുകയുണ്ടായി.

നായകനും പരിശീലകനും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ ഇരുവരുമായി ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയെങ്കിലുംപ്രശ്‌നം പരിഹരിക്കാനായില്ല.പരിശീലക സ്ഥാനത്തു നിന്ന് കുംബ്‌ളെയെ മാറ്റണമെന്ന ആവശ്യത്തിൽ കോഹ്ലി ഉറച്ചു നിന്നത്രേ.കോഹ്ലി വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്ന സ്ഥിതിക്ക് ഇനി കുംബ്ലെയെ അനുനയിപ്പിക്കാൻ കഴിയുമോ എന്നാണ് ഉപദേശക സമിതിയുടെ ആലോചന. കുംബ്ലെയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തീരുമാനം എടുക്കാമെന്നാണ് ഉപദേശക സമിതിയുടെ നിലപാട്.

എന്നാൽ ചാമ്പ്യൻസ് ട്രോഫിയിൽ പരാജയപ്പെട്ടെങ്കിലും കുംബ്‌ളെയ്ക്ക് കീഴിൽ ടീം ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ എടുക്കുമ്പോൾ ടീം മാനേജ്‌മെന്റിന് അദ്ദേഹത്തെ ഒഴിവാക്കാനാവില്ല.മാത്രമല്ല ക്യാപ്റ്റന്റെ വാശിക്ക് വഴങ്ങി കോച്ചിനെ പുറത്താക്കിയാൽ അത് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നും അവർക്കറിയാം.അപദേശക സമിതി അംഗങ്ങളായ സച്ചിൻ,ഗാംഗുലി,ലക്ഷ്മൺ എന്നിവരുടെ പിന്തുണയും കുംബ്‌ളെയ്ക്കാണ്.ബി സി സി ഐയിലെ തന്നെ ചില ഉന്നതരുടെ പിന്തുണ കോഹ്ലിക്കുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണെങ്കിലും ക്യാപ്റ്റനെ പുറത്താക്കിക്കൊണ്ട് ഒരു കടുത്ത നിലപാടിലേക്ക് മാനേജ്‌മെന്റിന് പോകാനാവില്ല.അതേസമയം പരസ്പരം യോജിക്കാത്ത നായകനെയും പരിശീലകനെയും വച്ച് എത്രകാലം മുന്നോട്ടു പോകും എന്നതും അവരെ ധർമസങ്കടത്തിലാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP