Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഹ്ലിയും കുംബ്‌ളെയും തമ്മിൽ ആറുമാസമായി മിണ്ടാറില്ലായിരുന്നുവെന്ന് ബി സി സി ഐ ഉന്നതന്റെ വെളിപ്പെടുത്തൽ; പരിശീലന വേളയിൽ പോലും മിണ്ടാറുണ്ടായിരുന്നില്ല; കുംബ്‌ളെയുടെ കാലാവധി നീട്ടിക്കൊടുക്കാൻ ഉപദേശക സമിതിക്കും താത്പര്യമുണ്ടായിരുന്നില്ലെന്നും ബി സി സി ഐ വൃത്തങ്ങൾ

കോഹ്ലിയും കുംബ്‌ളെയും തമ്മിൽ ആറുമാസമായി മിണ്ടാറില്ലായിരുന്നുവെന്ന് ബി സി സി ഐ ഉന്നതന്റെ വെളിപ്പെടുത്തൽ; പരിശീലന വേളയിൽ പോലും മിണ്ടാറുണ്ടായിരുന്നില്ല; കുംബ്‌ളെയുടെ കാലാവധി നീട്ടിക്കൊടുക്കാൻ ഉപദേശക സമിതിക്കും താത്പര്യമുണ്ടായിരുന്നില്ലെന്നും ബി സി സി ഐ വൃത്തങ്ങൾ

 ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും സ്ഥാനമൊഴിഞ്ഞ പരിശീലകൻ അനിൽ കുംബ്‌ളെയും തമ്മിൽ ആറുമാസമായി പിണക്കത്തിലായിരുന്നുവെന്ന് ബി സി സി ഐ വൃത്തങ്ങൾ.പരിശീലന വേളയിൽ പോലും ഇരുവരും തമ്മിൽ യാതൊരു ആശയവിനിമയവും നടത്താറുണ്ടായിരുന്നില്ല.ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതയെക്കുറിച്ച് ബി സി സി ഐക്കും ടീമിന്റെ ഉപദേശക സമിതി അംഗങ്ങൾക്കും അറിവുണ്ടായിരുന്നെങ്കിലും ഇത്രയും ഗൗരവകരമായിരുന്നു പ്രശ്‌നമെന്ന് അവർക്കും അറിയില്ലായിരുന്നു.ഞെട്ടലോടെയാണ് രണ്ടു കൂട്ടരും ഇക്കാര്യം മനസ്സിലാക്കിയതെന്നാണ് സൂചന.

ഇംഗ്‌ളണ്ടിനെതിരായ പര്യടനത്തിനുശേഷമാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായത്. അതുകൊണ്ടു തന്നെ കുംബ്ളേയുടെ കാലാവധി നീട്ടുന്ന കാര്യത്തിൽ സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ ഉൾപ്പെട്ട ക്രിക്കറ്റ് ഉപദേശക സമിതിക്ക് പിന്നീട് വലിയ താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വിവരം.

കുംബ്ളേയുടെ കാലാവധി നീട്ടിക്കൊടുക്കാൻ ക്രിക്കറ്റ് ഉപദേശക സമിതി നിർദ്ദേശിച്ചിരുന്നതായാണ് നേരത്തേ പുറത്തു വന്നവാർത്തകൾ.എന്നാൽ അത് നായകനും പരിശീലകനും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചായിരിക്കണം എന്ന നിലപാടായിരുന്നു അവർ സ്വീകരിച്ചത്.നായകനും കോച്ചും തമ്മിൽ നില നിൽക്കുന്ന പ്രശ്നങ്ങൾ മുഴുവനും പരിഹരിച്ചാൽ മാത്രമേ കരാർ നീട്ടേണ്ടതുള്ളൂ എന്നായിരുന്നു ഉപദേശക സമിതിയുടെ നിലപാടെന്നാണ് ഇംഗ്ളണ്ടിൽ ടീമിനൊപ്പം ഉണ്ടായിരുന്ന ബിസിസിഐ അംഗം വെളിപ്പെടുത്തുന്നത്.

ചാമ്പ്യൻസ്ട്രോഫി ടൂർണമെന്റിന് പിന്നാലെ പ്രശ്നം പരിഹരിക്കാൻ വേവ്വേറെ മൂന്ന് മീറ്റിംഗാണ് ഇന്ത്യൻ ടീം താമസിച്ചിരുന്ന ഹോട്ടലിൽ നടന്നത്. ഇതിൽ ആദ്യത്തേത് കുംബ്ളേയും ബിസിസിഐ ഉന്നതരുമായി സംസാരിച്ചതാണ്. പിന്നാലെ സിഎസി കോഹ്ലിയുമായും കൂടിക്കാഴ്ച നടത്തി. കോഹ്ലിയെയും കുംബ്ളേയെയും ഇരുത്തി ബിസിസിസിഐയും സിഎസിയും തമ്മിൽ നടത്തിയതായിരുന്നു അവസാനത്തേത്.എന്നാൽ ക്യാപ്റ്റനും കോച്ചും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിന്നതോടെ പ്രശാ്‌ന പരിഹാരം അസാധ്യമായി.

ഞായറാഴ്ച പാക്കിസ്ഥാനോട് ഫൈനൽ തോറ്റ ശേഷം എല്ലാവരും ഉൾപ്പെട്ട യോഗത്തിൽ ഒരുമിച്ചു നീങ്ങാൻ കഴിയില്ലെന്ന് ഇരുവരും വ്യക്തമാക്കുകയും ചെയ്തു.ഇതോടെ ബി സി സി ഐ യും ഉപദേശക സമിതിയും അങ്കലാപ്പിലായി.ആശങ്ക കനക്കുന്നതിനിടെ അപ്രതീക്ഷിതമായി കുംബ്‌ളെ തന്റെ വിടവാങ്ങൽ പ്രഖ്യാപിക്കുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP