Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാതുവയ്പുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ ആരോപണം; ദിനേശ് മോംഗിയ വാതുവയ്‌പ്പ് സംഘത്തിലെ അംഗമെന്ന് ന്യൂസിലൻഡ് താരം ലൂ വിൻസന്റ്

വാതുവയ്പുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ ആരോപണം; ദിനേശ് മോംഗിയ വാതുവയ്‌പ്പ് സംഘത്തിലെ അംഗമെന്ന് ന്യൂസിലൻഡ് താരം ലൂ വിൻസന്റ്

ലണ്ടൻ : ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായിരുന്ന ദിനേശ് മോംഗിയ വാതുവെപ്പ് സംഘത്തിലെ അംഗമായിരുന്നെന്ന് വെളിപ്പെടുത്തൽ. വാതുവെപ്പ് സംബന്ധിച്ച് ലണ്ടനിലെ കോടതിയിൽ നടക്കുന്ന വിചാരണയിൽ ന്യൂസിലൻഡ് മുൻ താരം ലൂ വിൻസന്റാണ് ഇക്കാര്യം പറഞ്ഞത്. ന്യൂസീലൻഡ് മുൻ താരം ക്രിസ് കെയ്ൻസിനെതിരായ വാതുവെയ്പ് കേസിലാണ് ലൂ വിൻസന്റിന്റെ വെളിപ്പെടുത്തൽ.

ഐപിഎല്ലിന് സമാന്തരമായി ആരംഭിച്ച ഇന്ത്യൻ ക്രിക്കറ്റ് ലീഗിലെ (ഐസിഎൽ) ഛണ്ഡിഗഡ് ലയൺസ് ടീമിൽ സഹതാരങ്ങളായിരുന്നു മോംഗിയയും വിൻസന്റും. താനും വാതുവെപ്പ് സംഘത്തിൽ അംഗമായിരുന്നെന്ന് കുറ്റസമ്മതം നടത്തിയ വിൻസെന്റ് വാതുവെപ്പിൽ ടീം ക്യാപ്റ്റനായിരുന്ന ക്രിസ് കെയിൻസിന്റെ നിയന്ത്രണത്തിലായിരുന്നു താനെന്നും വെളിപ്പെടുത്തി. ന്യൂസിലൻഡ് താരവും ഛണ്ഡിഗഡ് ടീമിലെ സഹതാരവുമായ ഡാരിൽ ടഫിയും സംഘത്തിൽ അംഗമായിരുന്നതായി വിൻസെന്റ് കോടതിയിൽ പറഞ്ഞു.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ദിനേശ് മോംഗിയ രംഗത്തെത്തി. തനിക്കു ഒത്തുകളിയിൽ പങ്കില്ലെന്നും ഐ.സി.എല്ലിൽ ചണ്ഡിഗഡ് ടീമിനായി കളിക്കുന്ന കാലത്തു കിവീസ് താരങ്ങൾ എന്തു ചെയ്‌തെന്ന് അറിയില്ലെന്നും മോംഗിയ വ്യക്തമാക്കി. 2008ൽ അച്ചടക്കനടപടിയുടെ ഭാഗമായി ഐ.സി.എല്ലിൽ നിന്ന് മോംഗിയയെ പുറത്താക്കിയിരുന്നു. ഐ.എസ്.എല്ലിൽ കളിച്ച താരങ്ങളുടെ വിലക്ക് ബി.സി.സി.ഐ റദ്ദാക്കിയിരുന്നെങ്കിലും മോംഗിയ അതിൽ ഉൾപ്പെട്ടിരുന്നില്ല. എന്തു കൊണ്ടാണിതെന്ന് ബി.സി.സി.ഐ ഇതു വരെ വ്യക്തമാക്കിയിട്ടില്ല.

ദിനേശ് മോംഗിയയും റെയിൽവേസിന്റെ ഓൾറൗണ്ടർ ടി.പി. സിങ്ങും മാച്ച് ഫിക്‌സിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടെ ന്ന് ക്രിസ് കെയിൻസ് 2012ൽ ആരോപിച്ചിരുന്നു. ദേശീയ ടീമിനായി 57 ഏകദിനങ്ങളിലും ഒരു ട്വന്റി20യിലും കളിച്ചിട്ടുള്ള മോംഗിയ 2003ലെ ലോകകപ്പ് ടീമിൽ അംഗമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP