Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'സ്ലെഡ്ജിങ്ങി'ൽ നിന്നു പൂർണമായി രക്ഷനേടാൻ ഐപിഎൽ സഹായിച്ചെന്ന് എം എസ് ധോണി; വിവിധ രാജ്യങ്ങളിലെ കളിക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചെന്നും ഇന്ത്യൻ ക്യാപ്റ്റൻ

'സ്ലെഡ്ജിങ്ങി'ൽ നിന്നു പൂർണമായി രക്ഷനേടാൻ ഐപിഎൽ സഹായിച്ചെന്ന് എം എസ് ധോണി; വിവിധ രാജ്യങ്ങളിലെ കളിക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചെന്നും ഇന്ത്യൻ ക്യാപ്റ്റൻ

ന്യൂഡൽഹി: കളിക്കളത്തിൽ പരസ്പരം തെറിവിളിക്കുന്ന രീതിയിൽ നിന്നു മോചനം നേടാൻ ഐപിഎൽ മത്സരങ്ങൾ സഹായിച്ചെന്ന് ഇന്ത്യൻ ഏകദിന ടീം ക്യാപ്റ്റൻ എം എസ് ധോണി. കളിക്കാർക്ക് ആഗോള ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ഐപിഎൽ കാരണമായെന്നും ഇന്ത്യൻ നായകൻ പറഞ്ഞു.

മാന്യന്മാരുടെ കളിയാണ് ഞങ്ങൾ കളിക്കുന്നത്, ഞങ്ങൾക്ക് മത്സരത്തിൽ വിജയവും ആവശ്യമാണ്, എന്നാൽ അതിനായി ഞങ്ങൾ ശരിയായ മാർഗമാണ് സ്വീകരിക്കുന്നത്. ഐപിഎൽ വിനാശകരമായ സ്ലെഡ്ജിംഗിൽ നിന്നും ക്രിക്കറ്റിനെ രക്ഷിച്ചുവെന്നും ക്രിസ് ഗെയ്‌ലിനൊപ്പം പങ്കെടുത്ത ചടങ്ങിൽ ധോണി പറഞ്ഞു.

വ്യത്യസ്ത ഇടങ്ങളിൽ നിന്നും വരുന്ന വ്യത്യസ്ത സംസ്‌കാരങ്ങളുള്ള താരങ്ങളെ ഡ്രസ്സിങ് റൂമിൽ ഒന്നിച്ച് ചേർക്കാനും നിരവധി വ്യക്തിഗത സൗഹൃദങ്ങൾ സ്ഥാപിക്കാനും ഐപിഎൽ സഹായിച്ചു. താരങ്ങളുടെ കളി മെച്ചപ്പെടുത്താനും ഐപിഎൽ ഏറെ സഹായിച്ചെന്നും ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു.

ധോണിയുടെ വാക്കുകൾ സത്യമാണെന്നും ഐപിഎൽ ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച അവസരമാണ് നൽകിയതെന്നും ഐപിഎല്ലിനിടെ പൊള്ളാഡുമായി സൗഹൃദ പൂർണ്ണമായ സ്ലെഡ്ജിംഗിൽ താൻ ഏർപ്പെടാറുണ്ടെന്നും ഗെയ്ൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP