Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ.. സിഡ്‌നിയിലെ ക്രിക്കറ്റ് ആവേശത്തിൽ അണിചേർന്ന് മലയാളി ആരാധകരും

ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ.. സിഡ്‌നിയിലെ ക്രിക്കറ്റ് ആവേശത്തിൽ അണിചേർന്ന് മലയാളി ആരാധകരും

സിഡ്‌നി: ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് സിഡ്‌നിയിലെ സ്‌റ്റേഡിയത്തിലേക്കാണ്. ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനലിൽ ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കാൻ അരയും തലയും മുറുക്കി എത്തിയ ഭാരത് ആർമ്മി സ്റ്റേഡിയത്തിൽ നിറഞ്ഞിരിക്കുന്നു. ഇതിൽ തനിനാടൻ മലയാള ശൈലിയുമായി ഒരു പറ്റം ആരാധകരും സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്.

മലയാളികളുടെ സ്വന്തം വേഷം മുണ്ടും ഷർട്ടുമണിഞ്ഞ് സിനിമാ ഡയലോഗ് എഴുതിയ പോസ്റ്ററുകളുമായി സ്‌റ്റേഡിയത്തിൽ കളികാണാൻ മലയാളികൾ ഗാലറിയിൽ എത്തിയിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ഡയലോഗ് ആയ 'ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ എന്നെഴുതിയ പ്ലക്കാർഡും എന്തായാണ് ഇന്ത്യൻ ആരാധകർ എത്തിയത്. സംവിധായകൻ ആഷിഖ് അബുവും മലയാളി ആരാധകരുടെ ചിത്രം ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മെൽബണിൽ നടന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിൽ ആവേശം നിറഞ്ഞൊഴുകുമ്പോൾ 'പോ മോനേ ദിനേശാ എന്ന പ്ലക്കാർഡുമായി മലയാളിആരാധകർ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കൂടാതെ വി എസ് അച്യുതാനന്ദന് അഭിവാദ്യങ്ങളുമേന്തിയെ പോസ്റ്ററുമായി എത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP