Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിസിസിഐയിൽ എനിക്ക് തലതോട്ടപ്പന്മാരില്ലായിരുന്നു; ഇനി ഞാൻ കോച്ചാകാനില്ല; കോഹ്ലിയോട് കൂടി ആലോചിച്ചാണ് അപേക്ഷ നൽകിയത്; രവി ശാസ്ത്രിക്ക് താൽപര്യമുണ്ടെന്ന് അറിഞ്ഞെങ്കിൽ അപേക്ഷിക്കില്ലായിരുന്നു; മുഖ്യപരിശീലകനാകാനുള്ള മൽസരത്തിന്റെ പിന്നാമ്പുറക്കഥകൾ വെളിപ്പെടുത്തി വീരേന്ദർ സേവാഗ്

ബിസിസിഐയിൽ എനിക്ക് തലതോട്ടപ്പന്മാരില്ലായിരുന്നു; ഇനി ഞാൻ കോച്ചാകാനില്ല; കോഹ്ലിയോട് കൂടി ആലോചിച്ചാണ് അപേക്ഷ നൽകിയത്; രവി ശാസ്ത്രിക്ക് താൽപര്യമുണ്ടെന്ന് അറിഞ്ഞെങ്കിൽ അപേക്ഷിക്കില്ലായിരുന്നു; മുഖ്യപരിശീലകനാകാനുള്ള മൽസരത്തിന്റെ പിന്നാമ്പുറക്കഥകൾ വെളിപ്പെടുത്തി വീരേന്ദർ സേവാഗ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാൻ തനിക്ക് കഴിയാതിരുന്നത് ബിസിസിഐയിലെ അധികാരകേന്ദ്രങ്ങളുടെ ആശീർവാർദമില്ലാത്തതുകൊണ്ടാണെന്ന് വീരേന്ദർ സേവാഗ്.താനിനി കോച്ചാകാനില്ലെന്നും അദ്ദേഹം മുംബൈയിൽ പറഞ്ഞു. വിരാട് കോഹ്ലിയുടെ താൽപര്യ പ്രകാരം രവി ശാസ്ത്രിയെ പ്രധാനകോച്ചാക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. എന്നാൽ ക്രിക്കറ്റ് ഉപദേശക സമിതിയിൽ സൗരവ് ഗാംഗുലി ഈ തീരുമാനത്തെ എതിർത്തിരുന്നു.ഹിന്ദി ന്യൂസ് ചാനൽ ഇന്ത്യ ടിവിയുടെ ഷോയിലാണ് സേവാഗ് മനസ് തുറന്നത്.

മുഖ്യകോച്ചാകാനുള്ള അപേക്ഷ നൽകുന്ന കാര്യത്തിൽ ബിസിസിഐയിലെ ഒരു വിഭാഗം തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് സേവാഗ് പറഞ്ഞു.' ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന കാര്യം ഞാൻ ഒരിക്കലും ആലോചിച്ചിരുന്നില്ല. ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി,ഗെയിം ഡവല്പമെന്റ് ജിഎം എം വിശ്രീധർ എന്നിവരാണ് എന്നെ സമീപിച്ച് ഇക്കാര്യം ആലോചിക്കണമെന്ന് ആവശ്യപ്പെട്ടത്. ഞാൻ വിരാട് കോഹ്ലിയോട് കൂടി ആലോചിച്ചാണ് അപേക്ഷിക്കാൻ തീരുമാനിച്ചത്.'അവർ എന്നോട് ആവശ്യപ്പെട്ട സാഹചര്യത്തിൽ സഹായിക്കേണ്ടതല്ലേയെന്ന് കരുതിയെന്നും വീരു പറഞ്ഞു.

രവി ശാസ്ത്രി മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നില്ലെന്നാണ് തന്നോട് പറഞ്ഞതെന്നും, അദ്ദേഹത്തിന് താൽപര്യമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ മൽസരിക്കില്ലായിരുന്നുവെന്നും വീരു കൂട്ടിച്ചേർ്ത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP