Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ഥിരത പുലർത്താൻ കഴിയുന്നില്ല; ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ ജോൺസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കുന്നു; ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് അവസാന മത്സരം

സ്ഥിരത പുലർത്താൻ കഴിയുന്നില്ല; ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ ജോൺസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കുന്നു; ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് അവസാന മത്സരം

സിഡ്‌നി: ഓസ്‌ട്രേലിയൻ ഫാസ്റ്റ്ബൗളർ മിച്ചൽ ജോൺസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ന്യൂസിലാൻഡിനെതിരെ പെർത്തിൽ ഇപ്പോൾ നടക്കുന്ന ടെസ്റ്റോടെ വിരമിക്കുമെന്ന് ജോൺസൺ പറഞ്ഞു.

ടീമിനായി സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കാൻ തനിക്കു കഴിയുന്നില്ല. അതിനാൽ ഇതാണ് വിരമിക്കാൻ പറ്റിയ സമയമെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്. മികച്ചൊരു കരിയർ ലഭിച്ചതിൽ താൻ ഭാഗ്യവാനാണ്. രാജ്യത്തിനു വേണ്ടി കളിച്ച ഓരോ നിമിഷവും സന്തോഷം പകരുന്നതാണ്. ലോകകപ്പ് നേടിയതാണ് ഏറ്റവും അഭിമാനകരമായ നിമിഷമെന്നും ജോൺസൻ അറിയിച്ചു.

ഏകദിനത്തിൽ 239 വിക്കറ്റും ടെസ്റ്റിൽ 311 വിക്കറ്റുമാണ് ജോൺസന്റെ സമ്പാദ്യം. ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ നാലാമത്തെ താരം കൂടിയാണ് ജോൺസൻ.

പെർത്തിൽ നടക്കുന്ന ഓസ്‌ട്രേലിയ-ന്യൂസിലന്റ് രണ്ടാം ടെസ്റ്റ് ജോൺസന്റെ 73-ാം ടെസ്റ്റാണ്. ന്യൂസിലന്റുമായുള്ള രണ്ട് ടെസ്റ്റുകളിലും വിക്കറ്റ് വീഴ്‌ത്താൻ ബുദ്ധിമുട്ടുകയാണ് 34കാരനായ ജോൺസൺ. 60 റൺസ് ശരാശരിയിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്താൻ മാത്രമേ സാധിച്ചിട്ടുള്ളു. ബ്രിസ്ബനിൽ നടന്ന ആദ്യ ടെസ്റ്റിൽ 163 റൺസിന് നാല് വിക്കറ്റ് നേടിയിരുന്നു. രണ്ടാം ടെസ്റ്റിലും വിക്കറ്റ് വേട്ട ദുഷ്‌കരമായതോടെ വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു.

ക്രൈസ്റ്റ്ചർച്ചിൽ ഓസ്‌ട്രേലിയക്കെതിരെ 2005 ഡിസംബറിൽ ആയിരുന്നു മിച്ചൽ ജോൺസണിന്റെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റം. ഒരു ദശാബ്ദത്തിലധികം നീണ്ട കരിയറിൽ 587 വിക്കറ്റുകൾ വീഴ്‌ത്തി. 2007ലും 2015ലും ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിൽ അംഗമായിരുന്നു. 2009, 2014 വർഷങ്ങളിൽ ഐസിസിയുടെ പ്ലെയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ ഷെയ്ൻ വോൺ, ഗ്ലെൻ മക്ഗ്രാത്ത്, ഡെന്നിസ് ലിലി എന്നിവർ മാത്രമാണ് ജോൺസണിന് മുന്നിലുള്ളത്.

2012ൽ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനുവേണ്ടിയും 2014ൽ കിങ്‌സ് ഇലവനുവേണ്ടിയും കളിച്ചു. മുൻ മോഡലായ ജെസീക്ക ബ്രാറ്റിച്ചാണ് ഭാര്യ. റുബിക്ക ആൻ എന്നൊരു മകളുണ്ട്.

മിച്ചൽ ജോൺസന്റെ പ്രകടനത്തിൽ നിന്ന്‌...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP