Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ധോനിക്ക് മുന്നിൽ സംഗക്കാരെ വഴി മാറി; ട്വന്റി ട്വന്റിയിലെ ആ ലോക റെക്കോർഡ് കൈക്കുള്ളിലൊതുക്കി ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ

ധോനിക്ക് മുന്നിൽ സംഗക്കാരെ വഴി മാറി; ട്വന്റി ട്വന്റിയിലെ ആ ലോക റെക്കോർഡ് കൈക്കുള്ളിലൊതുക്കി ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ

ജൊഹനാസ്ബർഗ്: സംഗക്കാരെയിൽ നിന്നും ആ നേട്ടം സ്വന്തം കൈകളിലേക്ക് പിടിച്ചെടുത്ത് ഇന്ത്യുയുടെ മുൻകാല നായകൻ എം എസ് ധോനി. ട്വന്റി ട്വന്റിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് ഇപ്പോൾ ധോനിയുടെ കൈക്കുള്ളിലായത്. ശ്രീലങ്കൻ താരം കുമാർ സംഗക്കാരെയിൽ നിന്നാണ് ആ റെക്കോർഡ് ധോനി സ്വന്തം പേരിലേക്ക് മാറ്റിയത്.

134 ക്യാച്ചുകൾ നേടിയാണ് ടിട്വന്റിയിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പറെന്ന ലോകറെക്കോഡ് ധോോനി സ്വന്തം പേരിലാക്കിയത്. 133 ക്യാച്ചുകളുമായി മുന്നിലുണ്ടായിരുന്ന മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ റെക്കോഡ് ധോനിയുടെ മുന്നിൽ വഴിമാറുകയായിരുന്നു. 275-ാം ടിട്വന്റിയിൽ നിന്നാണ് ധോനി 134 വിക്കറ്റെടുത്ത് റെക്കോർഡിട്ടതെങ്കിൽ സംഗക്കാര 254 ടിട്വന്റിയിൽ നിന്നാണ് 133 ക്യാച്ചെടുത്തത്.

ടെസ്റ്റ്, ഏകദിനം, ടിട്വന്റി ഫോർമാറ്റുകളിൽ വിക്കറ്റ് കീപ്പറെന്ന നിലയിൽ നിരവധി റെക്കോഡുകളാണ് ധോനി സ്വന്തം പേരിൽ കുറിച്ചത്. ഇതിന് പുറമെയാണ് ിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടിട്വന്റിയിലും ധോനി സ്വന്തം പേരിൽ റെക്കോഡിട്ടത്.

223 മത്സരങ്ങളിൽ നിന്ന് 123 ക്യാച്ചുകളെടുത്ത ദിനേശ് കാർത്തികാണ് മൂന്നാം സ്ഥാനത്തുള്ളത്. അന്താരാഷ്ട്ര ടിട്വന്റിയിൽ 87 മത്സരങ്ങൾ കളിച്ച ധോനി 48 ക്യാച്ചുകളും 29 സ്റ്റമ്പിങ്ങുമടക്കം 77 പേരെ പുറത്താക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP