Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷമി നല്ല മനുഷ്യൻ; ഭാര്യയേയും രാജ്യത്തേയും വഞ്ചിക്കാൻ അവന് കഴിയില്ല; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ധോനി

ഷമി നല്ല മനുഷ്യൻ; ഭാര്യയേയും രാജ്യത്തേയും വഞ്ചിക്കാൻ അവന് കഴിയില്ല; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ധോനി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാര്യ ഹസിൻ ജഹാൻ ആരോപിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ഷമിക്ക് ആശ്വാസം പകരുന്ന പിന്തുണയുമായി എത്തിയിരിക്കുകാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനി. ഷമിയുടെ വ്യക്തിപരമായ കാര്യമായതിനാൽ അതിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും ഷമി നല്ലൊരു മനുഷ്യനാണെന്നും ധോനി പറയുന്നു.

'എന്റെ അറിവിൽ ഷമി നല്ലൊരു മനുഷ്യനാണ്. ഭാര്യയേയും രാജ്യത്തേയും വഞ്ചിക്കാൻ അവന് കഴിയില്ല. അതിനെല്ലാമുപരി ഇത് ഷമിയുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ ഇടപെടുന്നത് ശരയില്ല.' ധോനി പ്രാദേശിക ദിനപത്രമായ ജൻസത്തോടായി പറഞ്ഞു.

ഷമിക്ക് അക്ഷരാർത്ഥത്തിൽ ആശ്വാസം പകരുന്നതാണ് ധോനിയുടെ പിന്തുണ. നേരത്തെ ഹസിൻ ജഹാന്റെ മുൻ ഭർത്താവുംഹസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ഹസീൻ താനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ലെന്നാണ് ഇയാൾ പറഞ്ഞത്. ആആദ്യ ബന്ധത്തിൽ ഇവർക്ക് പത്തിലും ആറിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളും ഉണ്ട്.

ഷമിയുടെ കരിയറിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഭാര്യ ഹസിൻ ജഹാൻ ഉന്നയിച്ചിരിക്കുന്നത്. തുടർന്ന് ഷമിയുമായുള്ള കരാർ പുതുക്കുന്നത് ബി.സി.സി.ഐ തൽക്കാലത്തേക്ക് മാറ്റിവെച്ചിരുന്നു.

കൊൽക്കത്തയിലെ ലാൽ ബസാർ പൊലീസ് സ്റ്റേഷനിലാണ് ഷമിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഹസിൻ പരാതി നൽകിയത്. ഷമിയും കുടുംബവും രണ്ടു കൊല്ലമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഷമിക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്നും ഇവർ ആരോപിക്കുന്നു.

2014-ലാണ് ഉത്തർപ്രദേശുകാരനായ പേസ് ബൗളറെ ഹസിൻ വിവാഹം ചെയ്തത്. മറ്റു സ്ത്രീകളുമായി ഷമി വാട്സ്ആപ്പിലും ഫേസ്‌ബുക്ക് മെസഞ്ചറിലും ചാറ്റ് ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ട് ഹസിൻ ജഹാന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP