Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാംഖഡെയിൽ പ്രവേശിക്കുന്നതിനു ഷാരൂഖിനുണ്ടായിരുന്ന വിലക്കു നീക്കി

മുംബൈ: ഐ.പി.എൽ മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന് വാങ്കഡെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ നടപടി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു. 2012 മേയിൽ ആയിരുന്നു ഷാരൂഖിനെ അഞ്ചു വർഷത്തേക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വിലക്കിയത്. കൊൽക്കത്തയും മുംബയും തമ്മിലുള്ള മത്സരത്തിനിടെ പുകവലിച്ചത് ചോദ്യംചെയ്ത സുരക്ഷ ഉദ്യോഗസ്ഥരെ ഷാരൂഖ് കൈയേറ്റം ചെയ്യുകയായിരുന്നു. മൂന്ന് വർഷത്തെ കാലയളവിനിടെ ഷാരൂഖ് മറ്റുപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് 2017 വരെ പ്രാബല്യത്തിലുള്ള വിലക്ക് പിൻവലിക്കുന്നതെന്ന് എം.സി.എ ഭാരവാഹികൾ അറിയിച്ചു. ഇതോടെ ഐ.പി.എല്ലിന്റെ അടുത്ത സീസണിൽ മത്സരങ്ങൾ കാണാൻ ഷൂട്ടിംഗിന് അവധി നൽകി ഷാരൂഖ് എത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP