Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീനിവാസനും മെയ്യപ്പനും ചെന്നൈ സൂപ്പർകിങ്‌സിനും ക്ലീൻചിറ്റ് നൽകി മുദ്ഗൽ സമിതി; രാജ്സ്ഥാൻ റോയൽസിന് കുറ്റപ്പെടുത്തലും; രാജ് കുന്ദ്രയുടെ ടീമിന് വിലക്ക് വരും

ശ്രീനിവാസനും മെയ്യപ്പനും ചെന്നൈ സൂപ്പർകിങ്‌സിനും ക്ലീൻചിറ്റ് നൽകി മുദ്ഗൽ സമിതി; രാജ്സ്ഥാൻ റോയൽസിന് കുറ്റപ്പെടുത്തലും; രാജ് കുന്ദ്രയുടെ ടീമിന് വിലക്ക് വരും

ന്യൂഡൽഹി: ഐ.പി.എൽ ആറാം സീസണിലെ വാതുവയ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് മുദ്ഗൽ കമ്മിറ്റി റിപ്പോർട്ട് സുപ്രീംകോടതി പരസ്യപ്പെടുത്തി. ബി.സി.സി.ഐ മുൻ പ്രസിഡന്റ് എൻ.ശ്രീനിവാസനെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. ഇതോടൊപ്പം ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പനും ക്‌ളീൻ ചിറ്റ് നൽകിയിട്ടുണ്ട്. അതേസമയം മെയ്യപ്പൻ ഇടനിലക്കാരുമായി ബന്ധപ്പെട്ടതായി പരാമർശമുണ്ട്.

ശ്രീനിവാസനും മെയ്യപ്പനും വാതുവയ്പിൽ ഏർപ്പെട്ടതിന് തെളിവില്ലെന്ന് 35 പേജുള്ള റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്, ശ്രീനിവാസനടക്കം നാലു പേർക്ക്, താരങ്ങൾ ഐ.പി.എൽ ചട്ടങ്ങൾ ലംഘിച്ചതായി അറിയാമായിരുന്നു. എന്നാൽ ഇതിന് ആവശ്യമായ തെളിവുകളില്ല. മാത്രമല്ല ഐ.പി.എൽ വാതുവയ്പിന്റെ അന്വേഷണം തടസപ്പെടുത്താൻ ശ്രീനിവാസൻ ശ്രമിച്ചതായും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ രാജസ്ഥാൻ റോയൽസ് സഹഉടമ രാജ് കുന്ദ്രയ്ക്കും ഐപിഎൽ സിഒഒ സുന്ദർ രാമനും കോഴയിൽ വ്യക്തമായ പങ്കുണ്ടെന്നാണ് മുദ്ഗൽ സമിതിയുടെ കണ്ടെത്തൽ. ഇരുവരും കോഴയിടപാടുകാരുമായി നേരിട്ട് ബന്ധപ്പെട്ടുവെന്നും മുദ്ഗൽ കമ്മിറ്റി കണ്ടെത്തി. രാജ് കുന്ദ്രയ്ക്ക് കോഴയുമായി ബന്ധമുണ്‌ടെന്ന് വ്യക്തമായതോടെ ഐപിഎല്ലിൽ നിന്നും രാജസ്ഥാൻ റോയൽസ് പുറത്തായേക്കും.

ശ്രീനിവാസന് കോഴയിടപാടുമായി ബന്ധമില്ലെങ്കിലും മറ്റുള്ളവരുടെ പങ്കാളിത്തത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് മുദ്ഗൽ സമിതിയുടെ കണ്ടെത്തൽ. കോഴയെക്കുറിച്ച് അറിഞ്ഞിട്ടും ശ്രീനിവാസൻ നടപടി എടുത്തില്ല. ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ പ്രിൻസിപ്പലുമായ ഗുരുനാഥ് മെയ്യപ്പനും കോഴയിടപാടിൽ ബന്ധമില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ കോഴയിൽ പങ്കില്ലെങ്കിലും മെയ്യപ്പൻ ഇടനിലക്കാരുമായി ബന്ധപ്പെട്ടുവെന്നും ഇക്കാര്യത്തിൽ തുടരന്വേഷണം വേണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. മെയ്യപ്പന് ചെന്നൈ സൂപ്പർ കിങ്‌സുമായി ഒരു ബന്ധവുമില്ലെന്ന ശ്രീനിവാസന്റെ വാദം മുദ്ഗൽ കമ്മിറ്റി പൂർണമായും തള്ളി. ശ്രീനിവാസന്റെ ടീമിന്റെ പ്രിൻസിപ്പലാണെന്നും ടീമിന്റെ കാര്യങ്ങളിലെല്ലാം മെയ്യപ്പന്റെ പങ്കാളിത്തമുണ്‌ടെന്നും അന്വേഷണ റിപ്പോർട്ട് വ്യക്താമാക്കുന്നു.

വാതുവയ്പുകാരെ ഹോട്ടലിൽ വച്ച് മെയ്യപ്പൻ കണ്ടിരുന്നു. എന്നാൽ വാതുവയ്പിൽ ഏർപ്പെട്ടു എന്നതിന് തെളിവില്ല. ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്നു മെയ്യപ്പൻ. ഐ.പി.എൽ നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് രാജ് കുന്ദ്ര വാതുവയ്പുകാരുമായി ബന്ധപ്പെട്ടത്.

മാത്രമല്ല രാജ് കുന്ദ്രയ്‌ക്കെതിരായ അന്വേഷണം രാജസ്ഥാൻ പൊലീസ് നിർത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഐ.പി.എൽ സിഇഒ സുന്ദര രാമന് വാതുവയ്പുകാരിൽ ഒരാളുടെ ഫോൺ നമ്പർ അറിയാമായിരുന്നു. അയാളുടെ നമ്പറിലേക്ക് എട്ടു തവണ സുന്ദരരാമൻ വിളിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

35 പേജുള്ള റിപ്പോർട്ട് തിങ്കളാഴ്ചയാണ് കോടതി പുറത്തുവിട്ടത്. ഇതോടെ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീനിവാസന് മത്സരിക്കാനുള്ള വിലക്ക് നീങ്ങുമെന്ന് ഉറപ്പായി. മുദ്ഗൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബി.സി.സിഐ യോമം 20ലേക്ക് മാറ്റിവച്ചിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് ശ്രീനിവാസനെ സുപ്രീം കോടതി ഇടപെട്ട് നീക്കിയിരുന്നു.

കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിൽ ശ്രീനിവാസനടക്കം 13 ആളുകടെ പേരുകൾ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതിൽ ഏഴു പേരുകൾ പുറത്തുവന്നിരുന്നു. മെയ്യപ്പൻ, സുന്ദർ രാമൻ, രാജസ്ഥാൻ റോയൽസ് സഹഉടമ രാജ് കുന്ദ്ര എന്നിവർക്ക് കോടതി നോട്ടീസും നൽകിയിരുന്നു. 24നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP