Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ സ്പിൻ തന്ത്രം വിജയം കണ്ടപ്പോൾ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 124 റൺസിന്റെ ഉജ്ജ്വല വിജയം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിൽ പരമ്പര നേട്ടം(2-0): അശ്വിന് ഏഴ് വിക്കറ്റ്, മാൻ ഓഫ് ദ മാച്ച്

ഇന്ത്യൻ സ്പിൻ തന്ത്രം വിജയം കണ്ടപ്പോൾ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 124 റൺസിന്റെ ഉജ്ജ്വല വിജയം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിൽ പരമ്പര നേട്ടം(2-0): അശ്വിന് ഏഴ് വിക്കറ്റ്, മാൻ ഓഫ് ദ മാച്ച്

നാഗ്പൂർ: ഇന്ത്യൻ സ്പിൻതന്ത്രം ഫലം കണ്ടപ്പോൾ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ ഇന്ത്യ 124 റൺസിനാണ് സന്ദർശകരെ തറപറ്റിച്ചത്. നാല് ടെസ്റ്റുകളുള്ള ടെസ്റ്റ് പരമ്പര ഇതോടെ ഇന്ത്യ 2-0ത്തിന് സ്വന്താക്കി. ഒരു ടെസ്റ്റ് മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. നാഗ്പൂരിൽ രണ്ട് ഇന്നിംഗിസുകളിലുമായി 12 വിക്കറ്റ് വീഴ്‌ത്തിയ അശ്വിനാണ് ഇന്ത്യയക്ക് വിജയം അനായാസമാക്കിയത്. സ്‌കോർ ഇന്ത്യ 215, 173 ദക്ഷിണാഫ്രിക്ക 79, 185.

310 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക്ക്ക് മുന്നിൽ വച്ചത്. എന്നാൽ ദക്ഷിണാഫ്രിക്ക 185 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ 7 വിക്കറ്റ് വീഴ്‌ത്തിയ അശ്വിനാണ് വിരാട് കോലിക്ക് വിജയം സമ്മാനിച്ചത്. കോലിയുടെ ക്യാപ്ടൻസിയിൽ ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് ഇത്. വിദേശത്ത് ആഫ്രിക്കൻ സംഘം ടെസ്റ്റ് പരമ്പര തോൽക്കുന്നത് ഒമ്പത് വർഷത്തിനിടെ ഇതാദ്യമായാണ്.

എട്ട് വിക്കറ്റ് ബാക്കിയിരിക്കെ 278 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ പരുങ്ങൽ ദൃശ്യമായിരുന്നു. ഡീൻ എലഗർ (18), എബി ഡിവില്ലിഴേയ്‌സ്(9), ഹാഷിം അംല (39), ഡു പ്ലെസിസ് (39) ജെ.പി ഡുമിനി (19), ഡാൻ വിലാസ് (12), സിമോൺ ഹാർമർ (8), കാഗിസോ റബാഡ (6) എന്നിവരാണ് ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ഇന്ന് പുറത്തായത്. എലഗറുടെയും ഡിവില്ലിഴേയ്‌സിനയും പുറത്താക്കി അശ്വിൻ തുടക്കത്തിൽ തന്നെ ആഫ്രിക്കൻ സംഘത്തെ ബാക്ക് ഫൂട്ടിലാക്കി.

പിന്നീട് അംലയും ഡു പ്ലെസിസും ചേർന്ന് സ്‌കോർബാർഡ് ഉയർത്തുകയായിരുന്നു. തകർച്ചയുടെ വക്കിൽ നിന്നും ഈ സഖ്യം ദക്ഷിണാഫ്രിക്കയെ പതുക്കെ കരകയറ്റുകയായിരുന്നു. 46.2 ഓവറാണ് ഇരുവരും ചേർന്ന് പ്രതിരോധിച്ചത്. ഈ പരമ്പരയിലെ ഏററവും അധികസമയത്തുള്ള ഇന്നിങ്‌സായിരുന്നു ഇത്. അതിനിടെയാണ് അമിത് മിശ്ര ഈ കൂട്ടുകെട്ട് പൊളിച്ചത്. അഞ്ച് റൺസെടുക്കുന്നതിനിടെയാണ് നിർണായകമായ രണ്ട് വിക്കറ്റുകൾ ദക്ഷിണാഫ്രിക്കൻ സംഘത്തിന് നഷ്ടമായത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 72 റൺസ് നേടിയിരുന്നു. പിന്നീട് ക്രീസിലെത്തിയവർക്കാർക്കും ഇന്ത്യൻ ബൗളിങ്ങിനെ ചെറുക്കാനായില്ല. ഇഷാന്ത് ശർമ്മക്കും രവീന്ദ്ര ജേഡക്കും വിക്കറ്റൊന്നും ലഭിച്ചില്ല. മോണി മോർക്കൽ (4) പുറത്താകാതെ നിന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP