Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെഹ്‌റയും കാർത്തിക്കും ഓസീസിന് എതിരായ ടി ട്വന്റി ടീമിൽ; ധവാൻ തിരിച്ചെത്തുന്നതോടെ രഹാനെയ്ക്കും സ്ഥാനം പോയി; രവീന്ദ്ര ജഡേജക്കും അശ്വിനും ടീമിൽ ഇടമില്ല

നെഹ്‌റയും കാർത്തിക്കും ഓസീസിന് എതിരായ ടി ട്വന്റി ടീമിൽ; ധവാൻ തിരിച്ചെത്തുന്നതോടെ രഹാനെയ്ക്കും സ്ഥാനം പോയി; രവീന്ദ്ര ജഡേജക്കും അശ്വിനും ടീമിൽ ഇടമില്ല

മുംബൈ: ഓസ്ട്രേലിയക്കെതിരായ മൂന്ന് 20 ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് നെഹ്‌റയും കാർത്തിക്കും തിരിച്ചെത്തി. പതിനഞ്ചംഗ സംഘത്തിലേക്ക് വെറ്ററൻ ബൗളർ ആശിഷ് നെഹ്റയെയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്കിനെയും ഉൾപ്പെടുത്തി ലിസ്റ്റ് പ്രഖ്യാപിച്ചു. 

അതേസമയം ഓപ്പണർ അജിങ്ക്യ രഹാനെയ്ക്ക് ശിഖർ ധവാൻ തിരിച്ചെത്തിയതോടെ ടീമിൽ സ്ഥാനം നഷ്ടമായി. രഹാനെയെക്കൂടാതെ രവീന്ദ്ര ജഡേജ, ആർ.അശ്വിൻ എന്നിവരും ടീമിലില്ല. ഏകദിന പരമ്പരയിൽ സ്ഥിരതയ്യാർന്ന പ്രകടനം കാഴ്‌ച്ചവെച്ചെങ്കിലും പ്രതിരോധത്തിലൂന്നി കളിച്ചതാണ് രഹാനെക്ക് തിരിച്ചടിയായതെന്നാണ് സൂചനകൾ. പരമ്പരയിലെ അവസാന നാല് മത്സരങ്ങളിലും തുടർച്ചയായി അർധസെഞ്ചുറി നേടിയ രഹാനെ 244 റൺസ് നേടിയിരുന്നു.

നിലവിൽ ടെസ്റ്റിലും ഏകദിനത്തിലും റാങ്കിങ്ങിൽ ഒന്നാമതായ ഇന്ത്യ ടിട്വന്റിയിലും മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. ഒക്ടോബർ ഏഴിന് റാഞ്ചിയിലാണ് ആദ്യ ടിട്വന്റി മത്സരം. പത്തിന് ഗുവാഹത്തിയിലും പതിമൂന്നിന് ഹൈദരാബാദിലുമാണ് അടുത്ത മത്സരങ്ങൾ. ശ്രീലങ്കയ്ക്കുപിന്നാലെ ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് കഴിഞ്ഞ പരമ്പരകളിൽ പുറത്തെടുത്തത്. ഇത് 20 ട്വന്റിയിലും ആവർത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, കെ.എൽ രാഹുൽ, മനീഷ് പാണ്ഡെ, കേദർ ജാദവ്, ദിനേശ് കാർത്തിക്, എം.എസ് ധോനി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ആശിഷ് നെഹ്റ, അക്സർ പട്ടേൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP