Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പടക്കം പൊട്ടിക്കാൻ പാക് ആരാധകന് ഇനി അവസരം ലഭിച്ചേക്കും; ഇന്ത്യക്കുവേണ്ടി വാദിക്കുന്ന മോക്കാ മോക്കാ പരസ്യം സ്റ്റാർ സ്പോർട്സ് പുറത്തിറക്കി

പടക്കം പൊട്ടിക്കാൻ പാക് ആരാധകന് ഇനി അവസരം ലഭിച്ചേക്കും; ഇന്ത്യക്കുവേണ്ടി വാദിക്കുന്ന മോക്കാ മോക്കാ പരസ്യം സ്റ്റാർ സ്പോർട്സ് പുറത്തിറക്കി

പെർത്ത്: പൊട്ടാത്ത പടക്കം പൊട്ടിക്കാൻ ഒടുവിൽ പാക്കിസ്ഥാൻ ആരാധകന് അവസരമൊരുങ്ങുന്നു. ഇന്ത്യയെ തോൽപ്പിച്ചാൽ പൊട്ടിക്കാനായി കരുതിവച്ച പടക്കം പൊട്ടിക്കാൻ ഇതുവരെ കഴിഞ്ഞില്ലെന്ന പാക്കിസ്ഥാന്റെ നിരാശ മാറ്റാനാണ് അവസരം ഒരുങ്ങുന്നത്.

സ്റ്റാർ സ്‌പോർട്‌സിന്റെ മോക്കാ മോക്കാ പരസ്യത്തിൽ ഇന്ത്യയുടെ ജയത്തിനായി പടക്കം പൊട്ടിക്കാൻ ഒരുങ്ങുകയാണ് പാക്കിസ്ഥാൻ ആരാധകൻ. ലോകകപ്പിൽ വെസ്റ്റിൻഡീസിനെയും കീഴടക്കി ക്വാർട്ടർ ബർത്തുറപ്പിച്ച ഇന്ത്യയുടെ അടുത്ത മത്സരം അയർലൻഡുമായാണ്. അയർലൻഡിനെ ഇന്ത്യ കീഴടക്കിയാൽ മാത്രമെ ലോകകപ്പ് ക്വാർട്ടർ സാധ്യത സജീവമാക്കാൻ പാക്കിസ്ഥാനാവു.

അതിനാൽ അയർലൻഡിനെ ഇന്ത്യ കീഴടക്കാനായി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞാണ് ഇത്തവണ ഇന്ത്യാ വിരുദ്ധ ആരാധകൻ എത്തുന്നത്. സ്റ്റാർ സ്പോർട്സ് സ്റ്റുഡിയോയിലേക്ക് പടക്കവുമായി കയറുന്ന ആരാധകന് കമന്റേറ്റർമാരായ ഹർഷ ഭോഗ്‌ലെയും ആകാശ് ചോപ്രയും ചേർന്നാണ് മോക്ക ആശംസിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP