Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാം ഏകദിനത്തിൽ സിംബാംബ്‌വെയ്‌ക്കെതിരെ ന്യൂസിലാൻഡിനു പത്തുവിക്കറ്റു ജയം

ഹരാരെ: സിംബാംബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലാൻഡിനു പത്തുവിക്കറ്റു വിജയം. സിംബാംബ്‌വെ ഉയർത്തിയ 235 റൺസ് വിജയലക്ഷ്യം 46 പന്തുകൾ ബാക്കിനിൽക്കെ ന്യൂസിലാൻഡ് മറികടന്നു. ഓപ്പണർമാരായ മാർട്ടിൻ ഗുപ്തിലും (116*) ടോം ലതാമും (110*) നിറഞ്ഞാടിയപ്പോൾ ന്യൂസിലാൻഡ് അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.

നേരത്തെ സിക്കന്ദർ റാസ പുറത്താകാതെ നേടിയ സെഞ്ചുറിയുടെ (100) ബലത്തിലാണ് സിംബാംബ്‌വെ മികച്ച സ്‌കോർ സ്വന്തമാക്കിയത്. ചാമു ചിബാബയും (42) പന്യങ്കരയും (33) സിംബാംബ്‌വെ സ്‌കോർകാർഡിലേക്ക് കാര്യമായ സംഭാവന നൽകി. എന്നാൽ വിജയ പ്രതീക്ഷയുമായി ഇറങ്ങിയ സിംബാംബ്‌വെയെ ഗുപ്തിലും ലതാമും ചേർന്ന് തല്ലിയോടിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP